Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 1:47 PM IST Updated On
date_range 6 Sept 2017 1:47 PM ISTസര്‍ക്കസ്, സിനിമ പ്രദര്‍ശനം
text_fieldsbookmark_border
തലശ്ശേരി: ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണത്തോടനുബന്ധിച്ച് പൊന്ന്യം ജോളി ലൈബ്രറിയുടെ സഹകരണത്തോടെയുള്ള സര്‍ക്കസ്-സിനിമ പ്രദര്‍ശനം പൊന്ന്യം പറാംകുന്നില്‍ ആരംഭിച്ചു. ശ്രീധരന് ചമ്പാട് ഉദ്ഘാടനം ചെയ്തു. എ.എന്‍. ഷംസീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സര്‍ക്കസ് തറവാട്ടിലെ കാരണവര്‍ ജെമിനി ശങ്കരന് മുഖ്യാതിഥിയായി. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, പ്രദീപ് ചൊക്ലി, ഷെറിന്ചന്ദ്ര, എന്‍.പി. സജീഷ് എന്നിവര്‍ സംസാരിച്ചു. ജെമിനി ശങ്കരനെയും 11 സര്‍ക്കസ് കലാകാരന്മാരെയും ആദരിച്ചു. വിഷ്ണു പൊന്ന്യത്തിെൻറ സര്‍ക്കസിനെക്കുറിച്ചുള്ള സോദാഹരണ ക്ലാസും തമ്പ് സിനിമ പ്രദര്‍ശനവുമുണ്ടായി. എം.പി. രതീഷ് സ്വാഗതം പറഞ്ഞു. പറാംകുന്നില്‍ തമ്പ് കെട്ടിയായിരുന്നു സര്‍ക്കസ് ചലച്ചിത്രപ്രദര്‍ശനവും അനുമോദനവും. ബുധനാഴ്ച വൈകീട്ട് അഞ്ചിന് ഓര്‍മകളിലെ തമ്പ് മുഖാമുഖവും ആരവം സിനിമ പ്രദര്‍ശനവും. വ്യാഴാഴ്ച ജോക്കര്‍ സിനിമ പ്രദര്‍ശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story