Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപശുവിന്​ സങ്കീർണ...

പശുവിന്​ സങ്കീർണ പ്രസവം; കിടാവ്​ മരിച്ചു

text_fields
bookmark_border
കണ്ണൂർ സിറ്റി: പശുവി​െൻറ മണിക്കൂറുകൾനീണ്ട പ്രസവത്തി​െൻറ സങ്കീർണതകൾ നാട്ടുകാരെയും മൃഗഡോക്ടർമാരെയും മുൻമുനയിലാക്കി. ഏറെ നേരത്തിനുശേഷം കുഞ്ഞിനെ പുറത്തെടുത്തുവെങ്കിലും കിടാവി​െൻറ ജീവൻ രക്ഷിക്കാനായില്ല. ആയിക്കര കടപ്പുറത്താണ് സംഭവം. പ്രസവത്തിനിടെ കിടാവി​െൻറ കാൽ മാത്രമാണ് പുറത്തുവന്നത്. ഇതോടെ തള്ളപ്പശു പ്രാണവേദനയിലായി. വിവരമറിഞ്ഞ് കണ്ണൂർ സിറ്റി എസ്.െഎ ദിനേഷി​െൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ചാക്കുനനച്ച് പുതപ്പിച്ചും വെള്ളം ശരീരത്തിലൊഴിച്ച് തണുപ്പിക്കാനും ശ്രമിച്ചെങ്കിലും പശു പ്രാണവേദനയിൽ പുളഞ്ഞു. ഇതോടെ ജില്ല മൃഗ ആശുപത്രിയിൽനിന്ന് ഒരുസംഘം ഡോക്ടർമാറെത്തി. സങ്കീർണമായ ശക്ത്രക്രിയകൾ പ്രേയാഗിക്കാനാവില്ലെന്നതിനാൽ ഡോക്ടർമാരും പ്രതിസന്ധിയിലായി. മണിക്കൂറുകൾ നീണ്ട ശ്രമത്തിലൂടെ കിടാവിനെ പുറത്തെടുത്തുവെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. കുഞ്ഞിനെ പുറത്തെടുത്തില്ലായിരുന്നുവെങ്കിൽ പശുവും ചാകുമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. അവശനിലയിൽ മരണവെപ്രാളം കാണിച്ച അമ്മപ്പശുവിനെ കണ്ണൂർ സിറ്റി എസ്‌.ഐ --------ദിനേഷി​െൻറ പൊലീസും---------------- മത്സ്യത്തൊഴിലാളികളും വെള്ളം നനച്ച ചാക്കുകൊണ്ട് പുതപ്പിക്കുകയും വെള്ളം ശരീരത്തിലൊഴിച്ച് --------സാന്ത്വനിപ്പിക്കുകയും---------- ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story