Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒാണപ്പൂക്ക​ളമൊരുക്കാൻ...

ഒാണപ്പൂക്ക​ളമൊരുക്കാൻ കുടുംബശ്രീയുടെ പൂവുകൾ

text_fields
bookmark_border
പെരിങ്ങോം: ഓണപ്പൂക്കളമൊരുക്കാന്‍ തദ്ദേശീയമായി നട്ടുവളര്‍ത്തിയ പൂക്കളുമായി കുടുംബശ്രീ ഗ്രൂപ് വിപണിയിലേക്ക്. പെരിങ്ങോം വയക്കര പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസി​െൻറ കീഴില്‍ കടുക്കാരത്ത് പ്രവര്‍ത്തിക്കുന്ന സ്‌നേഹ ജെ.എല്‍.ജി ഗ്രൂപ്പാണ് ഒരേക്കറോളം സ്ഥലത്ത് പൂകൃഷി നടത്തിയത്. മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ചെണ്ടുമല്ലിയാണ് കൃഷിയിറക്കിയത്. ഓണവിപണി ലക്ഷ്യമാക്കി നടത്തിയ കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻറ് പി. നളിനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജലജാമണി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ ലതഗോപി, മെംബര്‍ സെക്രട്ടറി എം.പി. ബാബുരാജ്, കെ. കവിത, എ.സി. സന്തോഷ് എന്നിവരും സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story