Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫാഷിസം ഉന്നമിടുന്നത്​...

ഫാഷിസം ഉന്നമിടുന്നത്​ മാധ്യമപ്രവർത്തകരെ ^ടീസ്​റ്റ സെറ്റൽവാദ്​

text_fields
bookmark_border
ഫാഷിസം ഉന്നമിടുന്നത് മാധ്യമപ്രവർത്തകരെ -ടീസ്റ്റ സെറ്റൽവാദ് കണ്ണൂർ: ഫാഷിസം ഉന്നമിടുന്നത് മാധ്യമപ്രവർത്തകെരയാണെന്നും സമകാലിക ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽപരമായ ഭീഷണി നേരിടുന്നത് മാധ്യമപ്രവർത്തകരാണെന്നും പൗരാവകാശപ്രവർത്തക ടീസ്റ്റ സെറ്റൽവാദ് പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല ഇ.കെ നായനാര്‍ ചെയര്‍ ഫോര്‍ പാര്‍ലമ​െൻററി അഫയേഴ്‌സ് താവക്കര കാമ്പസില്‍ സംഘടിപ്പിച്ച 'ഇന്ത്യന്‍ പാര്‍ലമ​െൻററി ജനാധിപത്യം: ഭീഷണികളും വെല്ലുവിളികളും' ദ്വിദിന ദേശീയ സെമിനാറിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ. കറൻസി നിരോധനം പരമ്പരാഗത സാമ്പത്തികവ്യവസ്ഥയെ സാരമായി ബാധിച്ചു. മൂലധനശക്തികൾക്ക് അനുകൂലസാഹചര്യം സൃഷ്ടിക്കുകയാണ് കറൻസി നിരോധനത്തിലൂടെ നടപ്പിലായത്. ജി.എസ്.ടി സമ്പ്രദായം സാമ്പത്തിക അധികാരം മുഴുവൻ കേന്ദ്രം കൈയടക്കാനുള്ള നയത്തി​െൻറ ഭാഗമാണ്. ഫാഷിസം വലിയ വെല്ലുവിളികൾ ഉയർത്തുകയാണ്. കേവലം ഹിന്ദു-മുസ്ലിം വിഷയമായി അതിനെ കാണരുത്. ഇന്ത്യൻ ജനാധിപത്യത്തെ ഫാഷിസം വിഴുങ്ങിക്കഴിഞ്ഞു. ദലിത്, ആദിവാസി, മുസ്ലിം, സ്ത്രീ വിഷയങ്ങളിൽ നേരിടുന്ന ഭീഷണികളെ പരാജയപ്പെടുത്താൻ ഇടതുപക്ഷം മുന്നോട്ടുവരണമെന്നും അവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story