Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 11:02 AM IST Updated On
date_range 31 Oct 2017 11:02 AM ISTവിളക്കോട് ഗവ. യു.പി സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ
text_fieldsbookmark_border
ഇരിട്ടി: വിളക്കോട് ഗവ. യു.പി സ്കൂളിലെ നൂറോളം വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ശക്തമായ തലവേദന, ഛർദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടുതുടങ്ങിയത്. ഇവർക്ക് വിവിധ ആശുപത്രികളിൽ പ്രാഥമിക ചികിത്സ നൽകി. നാലുപേർ ഇപ്പോഴും ചികിത്സയിലാണ്. തിങ്കളാഴ്ച 82 വിദ്യാർഥികൾ സ്കൂളിൽ എത്തിയിട്ടില്ല. ഇതിൽ 61 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. എന്നാൽ, സ്കൂളിലെ ഭക്ഷണത്തിൽനിന്നോ വെള്ളത്തിൽനിന്നോ അല്ല ഭക്ഷ്യവിഷബാധയുണ്ടായതെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതർ. സ്കൂൾ കിണറ്റിലെ വെള്ളം പാചകത്തിനോ കുടിക്കാനോ ഉപയോഗിക്കുന്നില്ല. അടുത്ത വീട്ടിലെ കിണർവെള്ളമാണ് ഇതിനുപയോഗിക്കുന്നത്. ഇൗ വെള്ളം പരിശോധനക്ക് എടുത്തതായും ഭക്ഷ്യ വിഷബാധയുടെ കാരണം പരിശോധിച്ച് വരുകയാണെന്നും ഇവർ പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കുട്ടികളെ നിരീക്ഷിച്ചുവരുകയാണ്. ഛർദിയോ വയറിളക്കമോ മൂലം ഉണ്ടാവുന്ന ശരീരത്തിലെ ജലശോഷണം തടയാൻ വിദ്യാർഥികൾക്ക് ഒ.ആർ.എസ് പൗഡറും മറ്റും വിതരണം ചെയ്തു. മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബാബു ജോസഫും ഹെൽത്ത് ഇൻസ്പെക്ടർ എ.കെ. കൃഷ്ണനും സ്കൂൾ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story