Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:59 AM IST Updated On
date_range 31 Oct 2017 10:59 AM ISTതോക്കും തിരകളുമായി പട്ടാമ്പി സ്വദേശി പിടിയില്‍
text_fieldsbookmark_border
തോക്കും തിരകളുമായി പട്ടാമ്പി സ്വദേശി പിടിയില്‍ ചെര്‍പ്പുളശ്ശേരി: തോക്കും തിരകളുമായി പട്ടാമ്പി സ്വദേശിയായ യുവാവ് പിടിയില്‍. പട്ടാമ്പി പെരുമുടിയൂര്‍ പന്തംവീട്ടില് സജീഷ് (29) ആണ് പിടിയിലായത്. എസ്.ഐ പി.എം. ലിബിയും സംഘവും വെള്ളിനേഴിയില്‍ വാഹന പരിശോധന നടത്തി മടങ്ങവേ തിങ്കളാഴ്ച രാവിലെ മാങ്ങോട് മെഡിക്കല്‍ കോളജിനടുത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ വ്യക്തമായി മറുപടിയല്ല നല്‍കിയത്. ദേഹപരിശോധനയില്‍ അരയില്‍ തിരുകിയ നിലയില്‍ പിസ്റ്റളും അഞ്ച് തിരകളും കണ്ടെത്തി. തോക്കിന് ലൈസന്‍സോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. Cherpulassery_Sajeesh പിടിയിലായ സജീഷ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story