Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപയ്യന്നൂർ ഉപജില്ല...

പയ്യന്നൂർ ഉപജില്ല കലോത്സവം നാളെ തുടങ്ങും

text_fields
bookmark_border
പയ്യന്നൂർ: ഉപജില്ല കേരള സ്കൂൾ കലോത്സവം നവംബർ ഒന്നുമുതൽ നാലുവരെ തായിനേരി എസ്.എ.ബി.ടി.എം ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ഉപജില്ലയിലെ 95 വിദ്യാലയങ്ങളിൽനിന്ന് വിവിധ വിഭാഗങ്ങളിലായി 287 മത്സര ഇനങ്ങൾ അരങ്ങേറും. എൽ.പി വിഭാഗം കുട്ടികളെ പരിഗണിച്ച് ഒന്നാംദിവസം സ്റ്റേജിതര മത്സരങ്ങളോടൊപ്പം സ്റ്റേജിന മത്സരങ്ങളും നടക്കും. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് കലോത്സവ വേദികൾ പ്രവർത്തിക്കുക. മാലിന്യം ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമായി നാട്ടിലെ മുതിർന്നവർ നിർമിച്ച ഓലക്കൊട്ടയാണ് ഉപയോഗിക്കുക. നാട്ടുപൂക്കളായ തുമ്പ, തുളസി, മുക്കുറ്റി, കോളാമ്പി, കണിക്കൊന്ന, ശംഖുപുഷ്പം, പിച്ചകം, മുല്ല, ചെമ്പരത്തി, ചെണ്ടുമല്ലി, കാക്കപ്പൂ, നീലക്കുറിഞ്ഞി എന്നീ പേരുകളിലാണ് വേദികൾ ഒരുക്കിയിട്ടുള്ളത്. 31ന് രാവിലെ 10 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. നവംബർ രണ്ടിന് രാവിലെ പി. കരുണാകരൻ എം.പി ഉദ്ഘാടനംചെയ്യും. നാലിന് വൈകീട്ട് 4.30ന് സമാപനസമ്മേളനം സി. കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനംചെയ്യും. പരീക്ഷാവിഭാഗം ജോ. കമീഷണർ സി. രാഘവൻ സമ്മാനം നൽകും. സംഘാടകസമിതി ചെയർമാൻ ശശി വട്ടക്കൊവ്വൽ, കൗൺസിലർ വി.പി. സതീശൻ, എ.ഇ.ഒ രവീന്ദ്രൻ കാവിലെവളപ്പിൽ, ജനറൽ കൺവീനർ എം.ഐ. നാരായണൻ നമ്പൂതിരി, കെ. സതീശൻ, ടി.എൻ. മധു എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story