Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപയ്യന്നൂർ ബ്ലോക്ക്...

പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കെട്ടിടം തുറന്നു

text_fields
bookmark_border
പയ്യന്നൂർ: ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു പുതുതായി നിർമിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. പുതിയ കെട്ടിടത്തിൽ കേന്ദ്രാവിഷ്കൃത പദ്ധതികളായ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി, പ്രധാൻമന്ത്രി കൃഷി സിഞ്ചായ് യോജന എന്നിവയുടെ ഓഫിസ് കൂടി പ്രവർത്തിക്കും. ഇവയുടെ ഉദ്ഘാടനം കെ.കെ. രാഗേഷ് എം.പി, ടി.വി. രാജേഷ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് എന്നിവർ നിർവഹിച്ചു. പയ്യന്നൂർ ടൗണി​െൻറ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന അസി. എക്സിക്യൂട്ടിവ് എൻജിനീയർ (എൽ.എസ്.ജി.ഡി) ഒാഫിസ്, ക്ഷീരവികസന ഒാഫിസ്, കൃഷി അസി. ഡയറക്ടറുടെ ഓഫിസ് എന്നിവ പുതിയ കോംപ്ലക്സിലേക്ക് മാറും. ഇവിടെ ഫ്രണ്ട് ഓഫിസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷി-വയോജന സൗഹൃദ ഓഫിസ് എന്നനിലയിൽ റാമ്പ്, വീൽചെയർ സൗകര്യങ്ങളും മുലയൂട്ടുന്ന അമ്മമാർക്ക് മുലയൂട്ടൽ റൂമും സജ്ജീകരിച്ചിട്ടുണ്ട്. ഓഫിസ് പരിസ്ഥിതി സൗഹൃദമാക്കി മാറ്റുന്നതിനും ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. മദിരാശി സർക്കാർ ആരംഭിച്ച ഫർക്കാ ഡെവലപ്മ​െൻറ് പദ്ധതിയനുസരിച്ച് 1948 മുതൽ പയ്യന്നൂർ ഫർക്കാ െഡവലപ്മ​െൻറ് ബ്ലോക്ക് പ്രവർത്തനം ആരംഭിച്ചിരുന്നു. 1953 ഒക്ടോബർ രണ്ടിന് പയ്യന്നൂർ കേന്ദ്രമായി ദേശീയ വികസന ബ്ലോക്ക് ആരംഭിച്ചു. കേരള പഞ്ചായത്തീരാജ് നിയമം നടപ്പാക്കിയതിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്തുകൾ നിലവിൽവരുകയും 1995ൽ ആദ്യത്തെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നിലവിൽവരുകയുംചെയ്തു. ബ്ലോക്ക് പഞ്ചായത്തി​െൻറ പഴയ കെട്ടിടം കാലപ്പഴക്കത്താൽ ഉപയോഗ ശൂന്യമായതിനെ തുടർന്ന് സർക്കാറി​െൻറ അനുമതിയോടെ പൊളിച്ചുമാറ്റുകയും അവിടെ പുതിയ കെട്ടിടം നിർമിക്കുകയുമായിരുന്നു. 2015-16 സാമ്പത്തികവർഷത്തിൽ 75 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി. കണ്ണൂർ ജില്ല നിർമിതികേന്ദ്രമാണ് നിർമാണം നടത്തിയത്. 2016--17 വർഷം വകയിരുത്തിയ 26.50 ലക്ഷം രൂപകൂടി ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. ഉദ്ഘാടന ചടങ്ങിൽ സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സത്യപാലൻ സ്വാഗതം പറഞ്ഞു. പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ, എം. രാഘവൻ, കെ.എം. രാമകൃഷ്ണൻ, പ്രീത, കെ. പ്രദീപൻ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story