Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:59 AM IST Updated On
date_range 31 Oct 2017 10:59 AM ISTആധാരം എഴുത്തുകാരുടെ സമ്മേളനം
text_fieldsbookmark_border
പിലാത്തറ: സാമ്പത്തിക രംഗത്തെ വിവിധ പരിഷ്കാരങ്ങൾ കാരണം ആധാരം എഴുത്ത് തൊഴിൽ മേഖലയിലും പൊതുജനങ്ങൾക്കും ഉണ്ടാകുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണണമെന്ന് ആധാരം എഴുത്തുകാരുടെ സംഘടനയായ ഓൾകേരള ഡോക്യുമെൻറ് റൈറ്റേഴ്സ് ആൻഡ് സ്ൈക്രബ്സ് അസോസിയേഷൻ മാതമംഗലം യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് മെംബർ കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് കെ.പി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് പി.പി. വത്സലൻ, സെക്രട്ടറി എ. പുരുഷോത്തമൻ, പി.വി. ബാലകൃഷ്ണൻ, പി.വി. ദാമോദരൻ, കെ.വി. മോഹനൻ എന്നിവർ സംസാരിച്ചു. കെ. ഭാസ്കരൻ സ്വാഗതവും എ.ടി. ജനാർദനൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story