Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപേരാവൂരില്‍...

പേരാവൂരില്‍ വ്യാപാരികളുടെ നിരാഹാര സത്യഗ്രഹം

text_fields
bookmark_border
പേരാവൂര്‍: പേരാവൂരിൽ താലൂക്ക് അനുബന്ധ സ്ഥാപനങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂനിറ്റ് പേരാവൂര്‍ വ്യാപാരഭവന് സമീപം നിരാഹാര സത്യഗ്രഹസമരം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. ഷാജി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് മനോജ്‌ താഴെപ്പുര അധ്യക്ഷത വഹിച്ചു. ഏകോപനസമിതി ജില്ല സെക്രട്ടറി എ. സുധാകരൻ, മേഖല പ്രസിഡൻറ് പി. അബ്ദുല്ല, കെ.കെ. രാമചന്ദ്രൻ, ജോർജ് മാത്യു, എസ്‌. ബഷീർ, ആനന്ദൻ, പി. മുസ്തഫ, വിൻസൻ, യഹിയ, ജോസ് പള്ളിക്കുടി തുടങ്ങിയവർ സംസാരിച്ചു. പേരാവൂരി​െൻറ വികസനത്തിനായി സര്‍ക്കാര്‍ ഓഫിസുകള്‍ അനുവദിക്കണമെന്നതാണ് വ്യാപാരികളുടെ ആവശ്യം. ആര്‍.ടി ഓഫിസ്, മജിസ്‌ട്രേറ്റ് കോടതി, വാട്ടര്‍ അതോറിറ്റി ഓഫിസ്, ഉപജില്ല വിദ്യാഭ്യാസ ഓഫിസ്, പൊതുമരാമത്ത് സെക്ഷന്‍ ഓഫിസ്, സര്‍ക്കാര്‍ കോളജ് എന്നിവ അനുവദിക്കണമെന്ന ആവശ്യവും വ്യാപാരികൾ ഉന്നയിക്കുന്നുണ്ട്. അനുകൂല നിലപാടുണ്ടായില്ലെങ്കിൽ അടുത്ത ഘട്ടത്തിൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story