Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:30 AM IST Updated On
date_range 31 Oct 2017 10:30 AM ISTതൊഴിലവസരങ്ങൾ സൃഷ്ടിക്കും -^മുഖ്യമന്ത്രി
text_fieldsbookmark_border
തൊഴിലവസരങ്ങൾ സൃഷ്ടിക്കും --മുഖ്യമന്ത്രി തലശ്ശേരി: നിക്ഷേപ സൗഹൃദാന്തരീക്ഷം നിലനിർത്തി സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സർക്കാർ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എസ്.എഫ്.ഇ പ്രവാസിബന്ധു സംഗമത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം തലശ്ശേരിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവർത്തനങ്ങൾക്ക് വലിയ തോതിൽ മുതൽ മുടക്ക് ആവശ്യമാണ്. മലിനീകരണം ഉണ്ടാകാത്തതും പരിസ്ഥിതിക്ക് വലിയ രീതിയിൽ നാശം വരുത്താത്തതുമായ വ്യവസായങ്ങളെ സർക്കാർ സ്വാഗതം ചെയ്യും. കിഫ്ബിയുടെ ആഗോള വിശ്വാസ്യത നേടിയെടുക്കാൻ പ്രവാസി ബന്ധുചിട്ടികൾ വഴി സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അമ്പതിനായിരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഈ തുക മൂന്നരവർഷം കൊണ്ട് സമാഹരിക്കും. സർക്കാറിെൻറ പ്രധാന വരുമാന മാർഗങ്ങളായ റോഡ് നികുതിയുടെ പത്തുശതമാനവും പെേട്രാൾ, ഡീസൽ എന്നിവയുടെ വിൽപന വഴി ലഭിക്കുന്ന സെസും കിഫ്ബി അക്കൗണ്ടിലേക്ക് മാറ്റും. ഇതുവഴി 20 വർഷത്തിനകം ഒരുലക്ഷം കോടി രൂപ കിഫ്ബിയിലേക്ക് സമാഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിച്ചു. നോർക്ക മൊബൈൽ ആപ്ലിക്കേഷൻ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പ്രവാസി ബന്ധു സംഗമ വെബ്സൈറ്റ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.എസ്.എഫ്.ഇ വെബ്സൈറ്റ് ടി.എം. തോമസ് ഐസക്കും പ്രകാശനം ചെയ്തു. പി.കെ. ശ്രീമതി എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, വി.കെ. പ്രസാദ് എന്നിവർ സംസാരിച്ചു. തലശ്ശേരി മണ്ഡലത്തിലും സമീപപ്രദേശങ്ങളിലുമായി കിഫ്ബി മുഖാന്തിരം നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് എ.എൻ. ഷംസീർ എം.എൽ.എ വിശദീകരിച്ചു. ജനപ്രതിനിധികളുമായി കിഫ്ബി പ്രോജക്ടുകളെ സംബന്ധിച്ചും പ്രവാസി ചിട്ടിയെ സംബന്ധിച്ചുമുള്ള ചർച്ചയിൽ കെ.എസ്.എഫ്.ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ്, ഡയറക്ടർ റെജി സക്കറിയ, കിഫ്ബി മാനേജർ പി.എ. ഷൈല എന്നിവർ പങ്കെടുത്തു. കെ.എസ്.എഫ്.ഇ ചെയർമാൻ അഡ്വ.പീലിപ്പോസ് തോമസ് സ്വാഗതവും മാനേജിങ് ഡയറക്ടർ എ. പുരുഷോത്തമൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story