Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:30 AM IST Updated On
date_range 31 Oct 2017 10:30 AM ISTഉപജില്ല കലോത്സവം
text_fieldsbookmark_border
തലശ്ശേരി: നവംബർ 27 മുതൽ 30 വരെ ചിറക്കര ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന തലശ്ശേരി സൗത്ത് ഉപജില്ല കലോത്സവത്തിെൻറ ലോഗോ പുറത്തിറക്കി. പൈതൃക നഗരമായ തലശ്ശേരിയുടെ വൈവിധ്യങ്ങൾ ഉൾചേർത്ത് സ്കൂളിലെ കമ്പ്യൂട്ടർ അധ്യാപകനായ കെ.കെ. ഷിബിനാണ് ലോഗോ രൂപകൽപന ചെയ്തത്. സ്കൂൾ ഹാളിൽ എ.എൻ. ഷംസീർ എം.എൽ.എ പ്രകാശനം നിർവഹിച്ചു. സംഘാടകസമിതി ചെയർമാൻ കൂടിയായ നഗരസഭ ചെയർമാൻ സി.കെ. രമേശൻ അധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വിനയരാജ്, സി. സോമൻ, പി.ടി.എ പ്രസിഡൻറ് എം.എ. സുധീഷ്, പി.പി. സാജിത, പി.ഒ. റാഫി ഹാജി, ഇ.കെ. ഗോപിനാഥ്, പി.വി. വിജയൻ, പി.വിനീത, കെ.കെ. ഷിബിൻ എന്നിവർ സംബന്ധിച്ചു. ഹെൻറി ആൻറണി സ്വാഗതവും ഒാൾവിൻ പെരേര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story