Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 10:30 AM IST Updated On
date_range 31 Oct 2017 10:30 AM ISTവിദ്യാഭ്യാസം ജനാധിപത്യത്തിനും മതനിരപേക്ഷതക്കും ^വിദ്യാഭ്യാസമന്ത്രി
text_fieldsbookmark_border
വിദ്യാഭ്യാസം ജനാധിപത്യത്തിനും മതനിരപേക്ഷതക്കും -വിദ്യാഭ്യാസമന്ത്രി പുതിയതെരു: വിദ്യാഭ്യാസം ജനാധിപത്യത്തിനും മതനിരപേക്ഷതക്കുംവേണ്ടിയാവണമെന്നും വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ചിറക്കൽ രാജാസ് ഹയർസെക്കൻഡറി സ്കൂൾ ശതാബ്‌ദി ആഘോഷത്തിെൻറ ഭാഗമായുള്ള സമാപനസമ്മേളനം ഉദ്‌ഘാടനംചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടകസമിതി ചെയർമാൻ എം. പ്രകാശൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. ചെറുകഥാകൃത്ത് ടി. പത്മനാഭൻ സ്മരണിക പ്രകാശനംചെയ്തു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ജയപാലൻ മാസ്റ്റർ സ്മരണിക ഏറ്റുവാങ്ങി. സ്മാർട്ട് ക്ലാസ്മുറി പി.കെ. ശ്രീമതി എം.പി ഉദ്‌ഘാടനംചെയ്തു. കമ്പ്യൂട്ടർവിതരണം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് നിർവഹിച്ചു. രാജാസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എ. രാധ കമ്പ്യൂട്ടർ ഏറ്റുവാങ്ങി. കണ്ണൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ യു. കരുണാകരൻ അനുമോദനവും വിജയികൾക്കുള്ള സമ്മാനം കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ വിതരണംചെയ്തു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കുടുവൻ പത്മനാഭൻ, ചിറക്കൽ പഞ്ചായത്ത് പ്രസിഡൻറ് എ. സോമൻ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. ലത, ജില്ല വിദ്യാഭ്യാസ ഓഫിസർ സി.ഐ. വത്സല, സഹകരണവകുപ്പ് പ്ലാനിങ് അസിസ്റ്റൻറ് രജിസ്ട്രാർ എം.കെ. ദിനേഷ് ബാബു, കെ.പി. സുധാകരൻ, കെ. ബാലകൃഷ്ണൻ മാസ്റ്റർ, പി. രമേശ് ബാബു, ടി. നാരായണൻ, കെ.വി. ഹാരിസ്, പ്രഫ. ടി.വി. ബാലൻ, പി. അനിൽകുമാർ എന്നിവർ സംസാരിച്ചു. രാജാസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. എ.എസ്. പ്രശാന്ത് കൃഷ്‌ണൻ മാസ്റ്റർ സ്വാഗതവും സംഘാടകസമിതി ചെയർമാൻ കപ്പള്ളി ശശിധരൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story