Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightintro

intro

text_fields
bookmark_border
എ.ടി.എം തട്ടിപ്പി​െൻറ കഥകൾ കേട്ട് നിക്ഷേപകർ ആശങ്കയിലാണിപ്പോൾ. രാജ്യാന്തര തട്ടിപ്പ് സംഘങ്ങൾ അവലംബിക്കുന്ന മാർഗങ്ങൾ പ്രതിരോധിക്കാൻ നിക്ഷേപകർക്കാവില്ല. സേവന ദാതാക്കളായ ബാങ്കുകൾ തന്നെയാണ് തട്ടിപ്പുകൾ തടയാനുള്ള ശക്തമായ സുരക്ഷ മാർഗങ്ങൾ ഒരുക്കേണ്ടത്. അതിന് ഇന്ത്യയിലെ ബാങ്കിങ് സമൂഹത്തിന് ആകുമെന്ന കാര്യത്തിൽ സംശയമില്ല. ചില ബാങ്കുകൾ വലിയ താൽപര്യം കാണിക്കുന്നില്ലെങ്കിലും ഇപ്പോഴത്തെ സംഭവങ്ങൾ ശക്തമായ തിരുത്തലുകൾക്ക് ബാങ്കുകളെ പ്രേരിപ്പിക്കുകതന്നെ ചെയ്യും. എ.ടി.എം ബാങ്കിങ്, മൊബൈൽ ബാങ്കിങ്, ഇൻറർനെറ്റ് ബാങ്കിങ് എന്നിവയുടെ സുരക്ഷയുടെ കാര്യത്തിൽ നിലവിലുള്ള സംവിധാനങ്ങൾ പുനരവലോകനം ചെയ്യാൻ ഇപ്പോഴത്തെ തിരിച്ചടികൾ ബാങ്കുകളെ പ്രേരിപ്പിക്കുകയും പോരായ്മകൾ പരിഹരിക്കുകയും ചെയ്യും. എന്നാൽ, സുരക്ഷയുടെ കാര്യത്തിൽ നിക്ഷേപകർ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. എ.ടി.എം കൗണ്ടറുകള്‍ കൊള്ളയടിക്കുന്ന സംഘങ്ങള്‍ സജീവമാകുമ്പോഴും സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കാത്ത ദേശസാത്കൃത ബാങ്കുകളുടെ നടപടികള്‍ക്കെതിരെയും പ്രതിഷേധമുയരുന്നുണ്ട്. കാഞ്ഞങ്ങാട് നഗരത്തിൽ കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ രണ്ട് വലിയ എ.ടി.എം കവർച്ച ശ്രമങ്ങളാണ് നടന്നത്. ഒാരോ സംഭവങ്ങൾ നടക്കുേമ്പാഴും ജില്ലയിലെ സഹകരണ ബാങ്ക് പ്രസിഡൻറുമാരുടെയും ദേശസാത്കൃത ബാങ്ക് മാനേജര്‍മാരുടെയും യോഗം വിളിച്ചുചേര്‍ത്തിരുന്നു. യോഗത്തിൽ, ബാങ്കുകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുക, രാത്രി കാവല്‍ക്കാരില്ലാത്ത ബാങ്കുകളില്‍ കാവല്‍ക്കാരെ നിയമിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നൽകിയതെങ്കിലും അത് നടപ്പായില്ലെന്നതാണ് സത്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story