Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപി. കുഞ്ഞിരാമൻ നായർ...

പി. കുഞ്ഞിരാമൻ നായർ ഞാൻ എന്ന ഭാവത്തെ വലിച്ചെറിഞ്ഞ പ്രതിഭ- ^അംബികാസുതൻ മാങ്ങാട്​

text_fields
bookmark_border
പി. കുഞ്ഞിരാമൻ നായർ ഞാൻ എന്ന ഭാവത്തെ വലിച്ചെറിഞ്ഞ പ്രതിഭ- -അംബികാസുതൻ മാങ്ങാട് കാഞ്ഞങ്ങാട്: പി.കുഞ്ഞിരാമൻ നായർ 'ഞാൻ' എന്ന ഭാവത്തെ വലിച്ചെറിഞ്ഞ സാഹിത്യ പ്രതിഭയാണെന്ന് ഡോ. അംബികാസുതൻ മാങ്ങാട്. ഭാഷകൊണ്ട് പ്രകൃതിയെയും ഉത്സവങ്ങളെയും പ്രണയത്തെയും അത്രമേല്‍ സ്‌നേഹിച്ച കവിയായിരുന്നു പി.യെന്നും അദ്ദേഹം പറഞ്ഞു. പി.സ്മാരകത്തിൽ സംഘടിപ്പിച്ച കാവ്യസമീക്ഷ സെഷനിൽ ആമുഖ ഭാഷണം നടത്തുകയായിരുന്നു ഡോ.അംബികാസുതൻ മാങ്ങാട്. ഞാൻ, എ​െൻറ, എ​െൻറ ചിന്തകൾ മാത്രം അളക്കുന്നതിൽ നമുക്ക് വീഴ്ചകൾ പറ്റിയിട്ടുണ്ട്. എന്നാൽ, ഇതിൽ നിന്നൊക്കെ വ്യത്യസ്തനായിരുന്നു പി.യെന്ന് അദ്ദേഹം പറഞ്ഞു. കഥകളി, അരങ്ങ്, ഭക്തി, ഓണം, പന, പൂക്കൾ എന്നിവയെക്കുറിച്ച് പി. എഴുതി. പ്രകൃതിക്ക് മനുഷ്യഭാവവും മനുഷ്യന് പ്രകൃതിഭാവവും നൽകി. വർഷങ്ങൾക്ക് മുമ്പുതന്നെ ഒട്ടുമാവുകളെ എതിർത്ത് നാട്ടുമാവിന് വേണ്ടിയും പൈപ്പിന് ചുവട്ടിന് വെള്ളത്തിനായി കാവൽ നിൽക്കുന്ന സ്ത്രീകളെപ്പറ്റിയും കവിതകളെഴുതിയ ആളായിരുന്നു. പ്രകൃതിയുമായി ബന്ധപ്പെട്ടുകിടക്കുന്ന കാര്യങ്ങളിൽ ദീർഘവീക്ഷണമുണ്ടായിരുന്നു പി.ക്ക്. അധിനിവേശ താൽപര്യങ്ങളെ ചെറുത്തുകൊണ്ടും കവിതകളെഴുതി. പ്രകൃതിയെ ചൂഷണം ചെയ്യുന്ന വൻ പദ്ധതികൾക്കെതിരെ വളരെ ശക്തമായി രംഗത്തു വന്ന കവിയാണ് പി.കുഞ്ഞിരാമൻ നായരെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമി നിർവാഹക സമിതിയംഗം ആലേങ്കാട് ലീലാകൃഷ്ണൻ, കെ.വി. മണികണ്ഠദാസ്, ഡോ.സി. ഗണേഷ്, ഡോ.ആർ. രാജശ്രീ, ഡോ.സന്തോഷ് മാനിച്ചേരി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ഉച്ചക്ക് നടന്ന 'കവിയെ കാണുന്നു'എന്ന അനുഭവാഖ്യാനത്തിൽ ഡോ. സി.ബാലൻ മുഖ്യപ്രഭാഷണം നടത്തി. സമാപന പ്രഭാഷണത്തിൽ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി. മോഹനൻ മുഖ്യ പ്രഭാഷണം നടത്തി. വാസു ചോറോട് അധ്യക്ഷത വഹിച്ചു. എം. മധുസൂദനൻ സ്വാഗതവും കെ. പ്രസേനൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story