Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 10:53 AM IST Updated On
date_range 30 Oct 2017 10:53 AM ISTകൈത്തറി യൂനിഫോം എയ്ഡഡ് സ്കൂളുകളിലും നടപ്പാക്കും ^മന്ത്രി എ.സി. മൊയ്തീൻ
text_fieldsbookmark_border
കൈത്തറി യൂനിഫോം എയ്ഡഡ് സ്കൂളുകളിലും നടപ്പാക്കും -മന്ത്രി എ.സി. മൊയ്തീൻ കണ്ണൂർ: നിലവിൽ സർക്കാർ സ്കൂളുകളിൽമാത്രം നടപ്പാക്കുന്ന സൗജന്യ കൈത്തറി യൂനിഫോം വിതരണപദ്ധതി എയ്ഡഡ് സ്കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്ന് വ്യവസായമന്ത്രി എ.സി. മൊയ്തീൻ. തോട്ടട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ നടന്ന കൈത്തറി ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്തവർഷം ഏഴാം ക്ലാസ് വരെ പദ്ധതി വ്യാപിപ്പിക്കും. എയ്ഡഡ് സ്കൂളുകളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്താൻ 50 ലക്ഷം മീറ്റർ കൈത്തറിത്തുണി ആവശ്യമായിവരും. ഈ വർഷം അത് നെയ്തുകിട്ടുകയാണെങ്കിൽ അടുത്ത അധ്യയനവർഷം മുതൽതന്നെ പദ്ധതി എയ്ഡഡ് സ്കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൈത്തറിരംഗത്തിെൻറ വിശ്വാസ്യതയും സ്വീകാര്യതയും വർധിപ്പിക്കാനും സംസ്ഥാനത്തിെൻറ സാമ്പത്തികവളർച്ചക്ക് മുതൽക്കൂട്ടായി കൈത്തറിമേഖലയെ മാറ്റിയെടുക്കാനും അതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുതലമുറയെ കൈത്തറിയിലേക്ക് ആകർഷിച്ചുകൊണ്ടുമാത്രമേ മേഖലക്ക് നിലനിൽപുള്ളൂ. അതിനനുസരിച്ച് മേഖലയെ ലാഭകരമാക്കാൻ സാധിക്കണം. സ്വകാര്യമേഖലയിലെ വസ്ത്ര ഉൽപന്നങ്ങളോട് മത്സരിക്കാനുള്ള ശേഷി കൈത്തറി ഉൽപന്നങ്ങൾക്ക് ഉണ്ടാക്കിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിന് സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും. കൈത്തറി തൊഴിലാളികളുടെ കൂലി വർധിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരുകയാണ്. സംഘങ്ങൾക്ക് ലഭിക്കാനുള്ള റിബേറ്റ് കുടിശ്ശിക ഈ വർഷംതന്നെ മുഴുവനായും നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൈത്തറി ആൻഡ് ടെക്സ്റ്റൈൽസ് ഡയറക്ടർ കെ. സുധീർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മിഷൻ സ്റ്റേറ്റ് േപ്രാഗ്രാം ഓഫിസർ എ.വി. പ്രമോദ്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി അസോസിേയറ്റ് പ്രഫസർ ശ്രീകാന്ത് ഗെല്ല, അസിസ്റ്റൻറ് പ്രഫ. അഭിലാഷ് ബാലൻ, ഐ.ഐ.എച്ച്.ടി ടെക്നിക്കൽ സൂപ്രണ്ട് എം. ശ്രീനാഥ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർമാരായ അബ്്ദുൽ മജീദ് (കണ്ണൂർ), സൈമൺ സക്കരിയ (കോഴിക്കോട്), എം.പി. അബ്്ദുൽ റഷീദ് (കാസർകോട്), സുരേഷ് കുമാർ (വയനാട്) എന്നിവർ ഗ്രൂപ്പുചർച്ചകൾക്ക് നേതൃത്വം നൽകി. ഐ.ഐ.എച്ച്.ടി എക്സിക്യൂട്ടിവ് ഡയറക്ടർ കെ. ചന്ദ്രൻ സ്വാഗതവും അഡ്മിനിസ്േട്രറ്റിവ് ഓഫിസർ കെ.വി. സന്തോഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story