Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹാദിയയുടെ ജീവന് അപായം...

ഹാദിയയുടെ ജീവന് അപായം നേരിട്ടാൽ ഉത്തരവാദിത്തം പിണറായിസർക്കാറിന് ^ഹമീദ് വാണിയമ്പലം

text_fields
bookmark_border
ഹാദിയയുടെ ജീവന് അപായം നേരിട്ടാൽ ഉത്തരവാദിത്തം പിണറായിസർക്കാറിന് -ഹമീദ് വാണിയമ്പലം കണ്ണൂർ: ഹാദിയയുടെ ജീവന് അപായം നേരിട്ടാൽ പിണറായിസർക്കാർ മറുപടി പറയേണ്ടിവരുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മ​െൻറ് കണ്ണൂർ ജില്ല കമ്മിറ്റി പ്രഖ്യാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ത​െൻറ ജീവൻ അപകടത്തിലാണെന്ന് ഹാദിയ വെളിപ്പെടുത്തുന്ന വിഡിയോ പുറത്തുവന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ആഭ്യന്തരവകുപ്പ് കുറ്റകരമായ മൗനത്തിലാണ്. പിതാവി​െൻറ അവകാശബോധത്തെ മുൻനിർത്തി പ്രായപൂർത്തിയായ വിദ്യാസമ്പന്നയായ യുവതിയുടെ മൗലികാവകാശം ഹനിക്കുകയാണ്. പിണറായിസർക്കാറും കോടതിയും ആർക്കുവേണ്ടിയാണ് സംസാരിക്കുന്നത്. വർഗീയ ഫാഷിസത്തി​െൻറ രീതി എന്തിനാണ് കോടതി സ്വീകരിക്കുന്നത്. ഭരണഘടന അംഗീകരിച്ച് കടമകൾ നിർവഹിക്കേണ്ടവർ അത് ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് മുന്നോട്ടുപോകണമെങ്കിൽ പുതിയ ആശയങ്ങൾ വേണം, അതാണ് ഫ്രറ്റേണിറ്റി മുന്നിൽവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻറ് കെ.വി. സഫീർഷ അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡൻറ് ജിനമിത്ര മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറുമാരായ ശംസീർ ഇബ്രാഹീം, നസ്റീന ഇല്യാസ്, ഗിരീഷ് കാവാട്ട്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് ജബീന ഇർഷാദ്, എഫ്.െഎ.ടി.യു ജില്ല പ്രസിഡൻറ് അഹമ്മദ് കുഞ്ഞി, വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി പള്ളിപ്രം പ്രസന്നൻ, അസറ്റ് ജില്ല പ്രസിഡൻറ് പി.സി. മുനീർ, സി.കെ. മുനവ്വിർ എന്നിവർ സംസാരിച്ചു. ജില്ലയിലെ മെംബർഷിപ് വിതരണോദ്ഘാടനം യുവകവി പി.പി. റഫീനക്ക് ആദ്യ മെമ്പർഷിപ്പ് നൽകി ദേശീയ വൈസ് പ്രസിഡൻറ് ജിനമിത്ര നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story