Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 10:50 AM IST Updated On
date_range 30 Oct 2017 10:50 AM ISTമകളുടെ മരണകാരണം തേടി മുഖ്യമന്ത്രിക്ക് മാതാവിെൻറ സങ്കടഹരജി
text_fieldsbookmark_border
തലശ്ശേരി: ഭർത്താവിെൻറ വീട്ടിൽ മകൾ മരിച്ച സംഭവത്തിൽ നീതിപൂർവമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സങ്കടഹരജി. തലശ്ശേരിക്കടുത്ത വടക്കുമ്പാട് മഠത്തുംഭാഗം സി.എം ഹൗസിൽ യു. സരസ്വതിയാണ് ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് പിണറായിയിൽവെച്ച് ഹരജി നൽകിയത്. അംഗൻവാടി ഹെൽപറായി ജോലിനോക്കുന്ന സരസ്വതിയുടെ മകൾ സി.എം. സ്നേഹയും പിണറായി കുന്നുംവയൽ ജയചന്ദ്രൻ-വസന്ത ദമ്പതികളുടെ മകൻ റെനീഷും 2010 ഡിസംബർ 27നാണ് വിവാഹിതരായത്. വിവാഹസമയത്ത് സ്നേഹ ബംഗളൂരുവിലെ ഒരു കമ്പനിയിൽ എൻജിനീയറായിരുന്നു. ജോലിയിലിരിക്കെ േഗറ്റ് പരീക്ഷ എഴുതി എം.ടെക്കിന് സ്നേഹക്ക് കോഴിക്കോട് സീറ്റ് ലഭിച്ചു. എന്നാൽ, കോഴിക്കോട് പഠിക്കാൻ ഭർത്താവ് അനുവദിക്കാത്തതിനാൽ ചെങ്ങന്നൂർ ഗവ. എൻജിനീയറിങ് കോളജിൽ ചേർന്നു. ഇതിനിടെ സ്നേഹ ഗർഭിണിയായി. പ്രസവത്തിന് സ്വന്തം വീട്ടിലേക്ക് വരേണ്ട സമയത്താണ് 2013 ജനുവരി 20ന് ഭർത്താവുമൊന്നിച്ച് താമസിച്ചിരുന്ന വീട്ടിൽ സ്നേഹ ആത്മഹത്യ ചെയ്തതായി വീട്ടുകാർക്ക് വിവരം ലഭിക്കുന്നത്. മകൾ മരിക്കാനുണ്ടായ കാരണം അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പൊലീസിലും നീതിപീഠത്തിലും പലതവണ അപേക്ഷ സമർപ്പിച്ചെങ്കിലും നാലരവർഷം കഴിഞ്ഞിട്ടും ഇതുവരെ ഒരു നീതിയും ലഭിച്ചില്ലെന്നാണ് സരസ്വതിയുടെ സങ്കടം. പ്രാഥമിക അന്വേഷണം നടത്താൻപോലും പൊലീസ് തയാറായില്ല. മകളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ അടിയേറ്റ പാടുകളും ചതവും കടിയേറ്റതായും വ്യക്തമാക്കിയിരുന്നു. മരണവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ, ധർമടം പൊലീസ് സ്റ്റേഷനുകളിൽ നൽകിയ പരാതികളിൽ പൊലീസ് വേണ്ടരീതിയിൽ അന്വേഷണം നടത്തിയില്ലെന്നും തനിക്കും മകൻ സൗഗന്ധിനും പൊലീസിൽനിന്ന് പലതവണ ഭീഷണിയുണ്ടായതായും സരസ്വതി പറഞ്ഞു. മരിക്കുേമ്പാൾ സ്നേഹക്ക് 28 വയസ്സായിരുന്നു. മകളുടെ മരണത്തിെൻറ യാഥാർഥ കാരണം കണ്ടെത്തി നീതി ലഭ്യമാക്കണമെന്നാണ് സങ്കടഹരജിയിൽ മുഖ്യമന്ത്രിയോടുള്ള മാതാവിെൻറ അപേക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story