Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 10:50 AM IST Updated On
date_range 30 Oct 2017 10:50 AM ISTനിർധനകുടുംബത്തിന് വീടൊരുക്കാൻ വളോര മുസ്ലിം ജമാഅത്ത് കമ്മിറ്റി രംഗത്ത്
text_fieldsbookmark_border
ഇരിട്ടി: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നിർധനകുടുംബത്തിന് വീടുപണിയാൻ വളോര മുസ്ലിം ജമാഅത്ത് കമ്മിറ്റി രംഗത്ത്. രണ്ടുമാസം മുമ്പ് കൂടാളിയിൽ വെച്ച് വളോരയിലെ ഒരു കുടുംബം സഞ്ചരിച്ച ഒാേട്ടാ കാറുമായി കൂട്ടിയിടിച്ച് വീട്ടമ്മയും പേരമകനും മരിച്ചിരുന്നു. സാരമായി പരിക്കേറ്റ രണ്ടുപേർ ഇപ്പോഴും ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവത്തെ തുടർന്ന് നാട്ടുകാർ വളോര മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ ചികിത്സാസഹായ കമ്മിറ്റിയും ബാങ്കിൽ അക്കൗണ്ടും എടുത്ത് പ്രവർത്തനം ആരംഭിക്കുകയായിരുന്നു. സി. ഗഫൂർ ഹാജി ചെയർമാനും അസയിനാർ കൺവീനറുമായി രൂപവത്കരിച്ച ചികിത്സാ കമ്മിറ്റിയിലേക്ക് ഉദാരമതികളുടെ സഹായവും ലഭിച്ചിരുന്നു. ചികിത്സയിൽ കഴിയുന്നവർക്ക് തലചായ്ക്കാൻ വീടുപണിയണമെന്ന ലക്ഷ്യത്തോടെ കമ്മിറ്റി പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. വളോര വയലാപറമ്പ് അംഗൻവാടിക്കടുത്ത് കഴിഞ്ഞദിവസം വളോര ജുമാമസ്ജിദ് ഖതീബ് ശഹീർ ബാഖവി കുറ്റിയടിക്കൽ കർമം നടത്തി. കമ്മിറ്റി ഭാരവാഹികളായ ഗഫൂർ ഹാജി, അസയിനാർ, പി.വി. ഹാഷിം, വി. മുഹമ്മദ്, കുഞ്ഞമ്മദ്, കെ. മുസ്തഫ എന്നിവർ നേതൃത്വം നൽകി. വീടെന്നസ്വപ്നം യാഥാർഥ്യമാകണമെങ്കിൽ ഉദാരമതികളുടെ സഹായം അനിവാര്യമാണ്. സഹായമെത്തിക്കുന്നവർ ഫെഡറൽ ബാങ്ക് മട്ടന്നൂർ ബ്രാഞ്ചിൽ അക്കൗണ്ട് നമ്പർ 16340100085531 െഎ.എഫ്.എസ് കോഡ് നമ്പർ: FDRL0001634 അക്കൗണ്ടിലേക്ക് സഹായമെത്തിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story