Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനേത്ര പരിശോധന...

നേത്ര പരിശോധന ക്യാമ്പ്​

text_fields
bookmark_border
മട്ടന്നൂര്‍: പരിയാരം എന്‍. മുകുന്ദന്‍ മാസ്റ്റര്‍ സ്മാരക ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബി​െൻറ 20ാം വാര്‍ഷികാഘോഷത്തി​െൻറ ഭാഗമായി സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു. മട്ടന്നൂര്‍ ലയണ്‍സ് ക്ലബ്, തലശ്ശേരി കോംട്രസ്റ്റ് കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ നടന്ന ക്യാമ്പ് നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്പ്രസിഡൻറ് ഡോ. ടി.പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.വി. ചന്ദ്രമതി, വി.എന്‍. സത്യേന്ദ്രനാഥ്, കെ. പ്രകാശന്‍, ടി.ആര്‍. ഗോപി, ടി.കെ. സിജില്‍, വി. പുരുഷോത്തമന്‍, സി. സന്തോഷ് എന്നിവര്‍ സംസാരിച്ചു. നഗരസഭ ശൗചാലയം പുതുമോടിയിലേക്ക് മട്ടന്നൂര്‍: നിര്‍മാണത്തിലെ അപാകത കാരണം മലിനജലം നിരന്തരം പുറത്തേക്ക് ഒഴുകിയിരുന്ന മട്ടന്നൂര്‍ നഗരസഭ ശൗചാലയം പുതുമോടിയിലേക്ക്. ഏതാനും വര്‍ഷം മുമ്പ് നഗരസഭ ബസ്സ്റ്റാൻഡിനു സമീപം 15 ലക്ഷത്തോളം രൂപ മുടക്കിയായിരുന്നു കംഫര്‍ട്ട് സ്‌റ്റേഷന്‍ നിര്‍മിച്ചത്. നിര്‍മാണത്തിലെ അപാകത കാരണം ടാങ്ക് ആഴ്ചതോറും പൊട്ടി റോഡില്‍ മലിനജലം ഒഴുകുന്നത് പതിവായിരുന്നു. സമീപത്തെ ടാക്‌സി ഡ്രൈവര്‍മാരും നാട്ടുകാരും പ്രതിഷേധം ഉയര്‍ത്തിയതോടെ നഗരസഭ കംഫര്‍ട്ട് സ്‌റ്റേഷന്‍ അടച്ചുപൂട്ടുകയും രണ്ട് ലക്ഷത്തോളം രൂപ ചെലവില്‍ കംഫര്‍ട്ട് സ്‌റ്റേഷന്‍ നവീകരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. നിലവിലുള്ള ടാങ്ക് താഴ്ത്തി തറ ഒരുമീറ്റര്‍ ഉയര്‍ത്തിയാണ് ഇപ്പോള്‍ ശൗചാലയം നവീകരിച്ചത്. രണ്ടെണ്ണം യുറോപ്യന്‍ മാതൃകയിലാണ്. കെട്ടിടത്തിന് വലുപ്പം കൂട്ടാതെ തന്നെ ആധുനിക രീതിയിലുള്ള രണ്ട് കുളിമുറികള്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള സൗകര്യങ്ങൾ വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവിലെ കംഫര്‍ട്ട് സ്‌റ്റേഷന്‍ അടച്ചതുകാരണം നഗരസഭയുടെ പുതിയ ഷോപ്പിങ് മാളിലെ കംഫര്‍ട്ട് സ്‌റ്റേഷനാണ് ഇപ്പോള്‍ യാത്രികര്‍ ഉപയോഗിക്കുന്നത്. നവീകരിച്ച കംഫര്‍ട്ട് സ്‌റ്റേഷന്‍ നവംബര്‍ മാസം തുറന്നുകൊടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നഗരസഭ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story