Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 10:47 AM IST Updated On
date_range 30 Oct 2017 10:47 AM ISTപൊതുവിദ്യാലയങ്ങൾ മാനവികതയും മതനിരപേക്ഷതയും വളർത്തുന്നു ^മുഖ്യമന്ത്രി പിണറായി വിജയൻ
text_fieldsbookmark_border
പൊതുവിദ്യാലയങ്ങൾ മാനവികതയും മതനിരപേക്ഷതയും വളർത്തുന്നു -മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ: കേരളത്തിൽ സവിശേഷമായ മാനവികതയും ശക്തമായ മതനിരപേക്ഷതാബോധവും വളർത്തുന്നത് പൊതുവിദ്യാലയങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി എ.കെ.ജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിെൻറ ഭാഗമായി നിർമിച്ച പുതിയ കെട്ടിടങ്ങളുടെയും സ്റ്റുഡൻറ് പൊലീസ് കാഡറ്റ് േപ്രാജക്ടിെൻറയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജാതിമത, സാമ്പത്തിക വ്യത്യാസം ഇല്ലാത്തവയാണ് പൊതുവിദ്യാലയങ്ങൾ. പണമുള്ളവർക്കും ഇല്ലാത്തവർക്കും എന്നുള്ള രണ്ടുതട്ട് വിദ്യാഭ്യാസരംഗത്ത് വേണ്ട. എല്ലാ കുട്ടികൾക്കും ഒരേ നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണം. കേരളം സന്ദർശിച്ച രാഷ്ട്രപതി സംസ്ഥാനം ആർജിച്ച നേട്ടങ്ങളെ വലിയതോതിൽ എടുത്തുപറഞ്ഞതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 13 സ്മാർട്ട് ക്ലാസ് മുറികളും രണ്ടു കമ്പ്യൂട്ടർ ലാബും ഓഫിസ് റൂമും സ്റ്റാഫ് റൂമും ഉൾപ്പെടുന്നതാണ് പുതിയ കെട്ടിടം. ഭാരത് പെേട്രാളിയം കോർപറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) പൊതുനന്മ ഫണ്ട് ഉപയോഗിച്ചുനൽകുന്ന സ്കൂൾ ബസിെൻറ താക്കോൽദാനം ബി.പി.സി.എൽ സംസ്ഥാന മേധാവി വെങ്കിട്ടരാമൻ പി. അയ്യർ മുഖ്യമന്ത്രിക്ക് നൽകി നിർവഹിച്ചു. സ്കൂളിൽ പുതുതായി ആരംഭിച്ച സ്റ്റുഡൻറ് പൊലീസ് കാഡറ്റ് േപ്രാജക്ടിെൻറ ഉദ്ഘാടനം നാർകോട്ടിക് ഡിവൈ.എസ്.പി എം. കൃഷ്ണന് ബാഡ്ജ് നൽകി മുഖ്യമന്ത്രി നിർവഹിച്ചു. സ്കൂളിന് 1991-92 എസ്.എസ്.എൽ.സി ബാച്ച് നൽകുന്ന വാട്ടർ പ്യൂരിഫയർ മുഖ്യമന്ത്രി ഏറ്റുവാങ്ങി. സ്കൂൾ വികസനത്തിനായി പഞ്ചായത്തും നാട്ടുകാരും സ്വരൂപിച്ചതുൾപ്പെടെയുള്ള ധനസഹായവും മുഖ്യമന്ത്രി ഏറ്റുവാങ്ങി. വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി എം.പി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവൻ, പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഗീതമ്മ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, കെ.പി. ജയബാലൻ, പി. വിനീത, ഗോകുലകൃഷ്ണൻ, യു. കരുണാകരൻ, കെ.പി. അസ്ലം, ടി.പി. നിർമലാദേവി, എ. ഹംസ, എ. മധുസൂദനൻ, പ്രഫ. കെ. ബാലൻ, കെ.കെ. പ്രദീപൻ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ആർ. ഉഷാനന്ദിനി സ്വാഗതവും ഹെഡ്മാസ്റ്റർ പി.വി. വിനോദ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story