Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 10:29 AM IST Updated On
date_range 30 Oct 2017 10:29 AM ISTആവാസ് പദ്ധതി: തൊഴിലുടമകൾ ബന്ധപ്പെടണം
text_fieldsbookmark_border
കണ്ണൂർ: ഇതരസംസ്ഥാന കുടിയേറ്റതൊഴിലാളികൾക്ക് സംസ്ഥാനസർക്കാർ നടപ്പാക്കുന്ന സൗജന്യ ഇൻഷുറൻസ് പദ്ധതിയായ ആവാസിെൻറ പ്രവർത്തനങ്ങൾ തുടങ്ങി. വിവിധ തൊഴിൽസ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് ആനുകൂല്യം ലഭ്യമാക്കാൻ തൊഴിലുടമകൾ ബന്ധപ്പെട്ട അസി. ലേബർ ഓഫിസുമായി ബന്ധപ്പെടണം. 15,000 രൂപവരെയുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയാണ് ഒരു തൊഴിലാളിക്ക് ലഭിക്കുക. കൂടാതെ രണ്ടു ലക്ഷം രൂപവരെയുള്ള അപകടമരണ ഇൻഷുറൻസും ലഭിക്കും. വിരലടയാളം പതിപ്പിച്ച് എടുക്കുന്ന ബയോമെട്രിക് കാർഡ് മുഖേനയാണ് ആശുപത്രിസേവനം നൽകുക. തൊഴിലുടമക്കോ തൊഴിലാളികൾക്കോ ബാധ്യതയില്ലാതെ പൂർണമായും സർക്കാറാണ് പദ്ധതിയുടെ സാമ്പത്തികബാധ്യത വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story