Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരജിസ്​േട്രഷൻ പുതുക്കണം

രജിസ്​േട്രഷൻ പുതുക്കണം

text_fields
bookmark_border
കണ്ണൂർ: കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മ​െൻറ് നിയമപ്രകാരം തൊഴിൽവകുപ്പിൽ രജിസ്റ്റർ ചെയ്ത കടകളും വാണിജ്യസ്ഥാപനങ്ങളും വ്യക്തികളും 2018-ലേക്കുള്ള രജിസ്േട്രഷൻ നവംബർ 30-നകം ഓൺലൈനായി പുതുക്കണം. നിലവിലുള്ള സർട്ടിഫിക്കറ്റ് ഓൺലൈനായി മാറ്റിയതി​െൻറ നമ്പർ അതത് അസി. ലേബർ ഓഫിസിൽനിന്ന് വാങ്ങി www.lc.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ അപേക്ഷ നൽകിയാൽ ലഭിക്കുന്ന ആറക്ക നമ്പറും നിലവിലുള്ള സർട്ടിഫിക്കറ്റും സഹിതം നവംബറിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അസി. ലേബർ ഓഫിസിൽ നേരിട്ട് ഹാജരായി ഫീസ് അടക്കാം. മറ്റ് പ്രവൃത്തിദിവസങ്ങളിൽ ട്രഷറി ചലാൻ സഹിതമാണ് അപേക്ഷിക്കേണ്ടത്. തൊഴിലാളികൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ കടകളും വാണിജ്യസ്ഥാപനങ്ങളും ആരംഭിച്ച് 60 ദിവസത്തിനകം തൊഴിൽവകുപ്പി​െൻറ രജിസ്േട്രഷൻ എടുക്കണമെന്നാണ് നിയമം. രജിസ്റ്റർ ചെയ്യാത്തതും പുതുക്കാത്തതുമായ സ്ഥാപന ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കും. 5000 രൂപവരെ പിഴയും ഈടാക്കും. ഫോൺ: 04972700353.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story