Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 10:56 AM IST Updated On
date_range 29 Oct 2017 10:56 AM ISTഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ സമ്മേളനം ഇന്ന്
text_fieldsbookmark_border
നീലേശ്വരം: -കേരള ഗവൺമെൻറ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ നോർത്ത് സോൺ സമ്മേളനം ഞായറാഴ്ച നീലേശ്വരം നളന്ദ റിസോർട്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. ജമാൽ അഹമ്മദ് അധ്യക്ഷത വഹിക്കും. തുടർന്ന് പോക്സോ ആക്ടിനെ കുറിച്ച് അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി പി.എസ്. ശശികുമാർ സംസാരിക്കും. ഉച്ചക്കുശേഷം നോർത്ത് സോൺ ജനറൽ ബോഡി യോഗം നടക്കും. വൈകീട്ട് കുടുംബസംഗമത്തിൽ ജില്ല കലക്ടർ കെ. ജീവൻ ബാബു മുഖ്യാതിഥിയായിരിക്കും. കാസർകോട്, കണ്ണൂർ, വയനാട് കോഴിക്കോട്, മലപ്പുറം, പാലക്കാട്, എന്നീ ജില്ലകളിൽനിന്നായി 200 പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. ജമാൽ അഹമ്മദ്, സ്വാഗതസംഘം ചെയർമാൻ ഡോ. വി. സുരേശൻ, ജില്ല പ്രസിഡൻറ് ഡോ. ഡി.ജി. രമേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story