Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്ക് തടഞ്ഞു കുഴൽപണം കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
ബൈക്ക് തടഞ്ഞു കുഴൽപണം കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ താമരശ്ശേരി: ബൈക്ക് തടഞ്ഞു കുഴൽപണം കവർച്ചചെയ്ത കേസിൽ രണ്ടുപേരെ താമരശ്ശേരി പൊലീസ് അറസ്റ്റ്ചെയ്തു. കൊയിലാണ്ടി മുത്താമ്പി നടേരി ഇടഞ്ഞിയിൽമീത്തൽ മുഹമ്മദ് സാലിഹ് (28), മുത്താമ്പി നടേരി സമീർ മൻസിലിൽ എസ്.എം. ഷമീർ (28) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 17ന് ഉച്ചക്ക് 12 മണിയോടെ സംസ്ഥാന പാതയിൽ തച്ചംപൊയിൽ ചാലക്കര ഗവ. യു.പി സ്കൂളിനു സമീപമായിരുന്നു സംഭവം. സ്കൂട്ടറിൽ വീട്ടിൽനിന്ന് എളേറ്റിൽ പൂനൂർ വഴി കോരങ്ങാട്ടേക്ക് കുഴൽപണ വിതരണത്തിന് പോകുമ്പോൾ കൊടുവള്ളി കിഴക്കോത്ത് താഴെ കുന്നുമ്മൽ കാദറിനെ (60) കാറിലും ബൈക്കിലുമായെത്തിയ സംഘം തടഞ്ഞുനിർത്തി കാറിൽ ബലമായി കയറ്റിക്കൊണ്ടുപോവുകയും കോരങ്ങാട് അൽഫോൺസ ഇംഗ്ലീഷ് മീഡിയം സ്കൂൾ റോഡിലൂടെ സഞ്ചരിച്ച് പുല്ലാഞ്ഞിമേട് ഇറക്കിവിടുകയുമായിരുന്നു. കാദറിെൻറ അരയിൽ സൂക്ഷിച്ച ഒന്നരലക്ഷം രൂപ കവർന്നുവെന്നാണ് പൊലീസിനു നൽകിയ പരാതി. കൂടുതൽ പേരെ പിടികൂടാനുണ്ടെന്നും കാപ്പാട് സ്വദേശിയുടെ കോഴിവണ്ടി തടഞ്ഞുനിർത്തി ലക്ഷങ്ങൾ കവർന്ന കേസിൽ മുഹമ്മദ് സാലിഹിനെതിരെ മലപ്പുറം വണ്ടൂർ പൊലീസ് സ്റ്റേഷനിൽ കേസുണ്ടെന്നും പൊലീസ് പറഞ്ഞു. മുത്താമ്പിയിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ സായൂജ്കുമാർ, ജൂനിയർ എസ്.ഐ ജിതേഷ്, എ.എസ്.ഐമാരായ അനിൽകുമാർ, രാജീവ് ബാബു, വി.കെ. സുരേഷ്, ബിജു, സി.പി.ഒമാരായ ഹരിദാസൻ, സിബിൻ ജോസഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story