Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 10:53 AM IST Updated On
date_range 29 Oct 2017 10:53 AM ISTറോഡിൽ ഒായിൽ ഒഴുകി; പത്തോളം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു
text_fieldsbookmark_border
കണ്ണൂർസിറ്റി: ഓടിക്കൊണ്ടിരുന്ന വാഹനത്തിൽനിന്നും ഓയിൽ റോഡിലേക്ക് ഒഴുകി. തെന്നിവീണത് പത്തിലേറെ ഇരുചക്രവാഹനങ്ങൾ. ആയിക്കര അറക്കൽ മ്യൂസിയം മുതൽ നീർച്ചാൽ ജങ്ഷൻ വരെ പത്തിലേറെ ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ഓയിലൊഴുകി ഇരുചക്രവാഹനങ്ങൾ തെന്നിവീഴുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ മണ്ണ് കൊണ്ടുവന്ന് റോഡിലിടുകയായിരുന്നു. വിവരമറിഞ്ഞ് ഫയർ ഫോഴ്സും നാട്ടുകാർക്ക് സഹായവുമായെത്തി. പിന്നീട് വരുന്ന വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചു. ടിപ്പർ ലോറിയിൽ നിന്നാണെന്ന് ചിലർ പറയുന്നുണ്ടെങ്കിലും ഓയിൽ റോഡിലേക്ക് പരന്നത് ഏത് വാഹനത്തിൽ നിന്നാണെന്ന് വ്യക്തമല്ല. ബൈക്കുകൾ വീഴുന്നത് ശ്രദ്ധയിൽപെട്ടപ്പോഴാണ് ഓയിലാണ് വില്ലനെന്ന് പലരും അറിഞ്ഞത്. ബൈക്കിൽനിന്നും വീണ പലർക്കും നിസ്സാര പരിക്കേറ്റു. ചില കാൽനടക്കാരും തെന്നിവീണു. മാസങ്ങൾക്കുമുമ്പ്, ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽനിന്നും ഓയിൽ റോഡിലേക്കൊഴുകി സിറ്റി ജങ്ഷൻ മുതൽ ആയിക്കര വരെ ഓയിൽ പരന്നതിനാൽ ബൈക്കുകൾ തെന്നിവീണ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story