Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രസവത്തെ തുടര്‍ന്ന്...

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

text_fields
bookmark_border
കാസര്‍കോട്: . കാസര്‍കോട് കുഡ്‌ലു കൂടല്‍ ക്ഷേത്രത്തിന് സമീപത്തെ ഹരീഷി​െൻറ ഭാര്യ മഞ്ജുഷ (32) ആണ് ചെങ്കള ഇ.കെ നായനാര്‍ സഹകരണാശുപത്രിയില്‍ മരിച്ചത്. വ്യാഴാഴ്ചയാണ് മഞ്ജുഷയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 1.30ഒാടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പിന്നീട് മഞ്ജുഷ മരിച്ചതായുള്ള വിവരമാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. പെട്ടെന്ന് അസ്വസ്ഥതയുണ്ടായി മരണം സംഭവിച്ചതായാണ് പറയുന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് മരണമെന്നാരോപിച്ച് ബന്ധുക്കള്‍ പൊലീസിൽ പരാതി നൽകി. മഞ്ജുഷയുടെ ഭര്‍ത്താവ് ഹരീഷ് ഗള്‍ഫിലാണ്. മകന്‍ യദു കൃഷ്ണന്‍ (ആറ്) ഉളിയത്തടുക്ക ജെയ്മാത സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. ബേഡകത്തെ അച്യുതൻ-ഗൗരി ദമ്പതികളുടെ മകളാണ്. സഹോദരന്‍: മഹേഷ് (ഗള്‍ഫ്). മഞ്ജുഷയുടേത് സാധാരണ പ്രസവമായിരുന്നുവെന്ന് ഇവരെ ചികിത്സിച്ച ഡോക്ടര്‍ ശോഭ മല്യ പറഞ്ഞു. രക്തസമ്മര്‍ദമുണ്ടായിരുന്നതിനാലും ഗര്‍ഭപാത്രത്തില്‍ വെള്ളം കുറവായതിനാലും തലേന്നുതന്നെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഉച്ചക്ക് 1.33ഒാടെ പ്രസവം നടന്നു. അഞ്ചുമിനിറ്റിനു ശേഷം മഞ്ജുഷക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് ഡ്യൂട്ടി ഡോക്ടറായ മുസ്തഫയെയും സര്‍ജന്‍ ഡോ. സുരേഷ് മയ്യയെയും വരുത്തി ജീവന്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി. പ്രസവത്തിനുശേഷം അപൂര്‍വമായി സംഭവിക്കുന്ന 'അമിനോട്ടിക് ഫ്ലൂയിഡ് എമ്പോളിസം' എന്ന അവസ്ഥ ഉണ്ടാവുകയായിരുന്നുവെന്നാണ് സംശയിക്കുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ എസ്.ഐ കെ.പി. വിനോദ് കുമാര്‍ ആശുപത്രിയിലെത്തി ഡോക്ടറില്‍ നിന്നും മൊഴിയെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story