Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:56 AM IST Updated On
date_range 28 Oct 2017 10:56 AM ISTകണ്ണൂർ സർവകലാശാലയിൽ ദിദ്വിന ദേശീയ സെമിനാർ
text_fieldsbookmark_border
ടീസ്റ്റ സെറ്റൽവാദ് പെങ്കടുക്കും കണ്ണൂർ: ഇന്ത്യൻ പാർലമെൻററി ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ കണ്ണൂർ സർവകലാശാല ഇ.കെ. നായനാർ ചെയർ ഫോർ പാർലെമൻററി അഫയേഴ്സ് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ 30ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാമൂഹിക പ്രവർത്തകയും സിറ്റിസൺ ഫോർ ജസ്റ്റിസ് ആൻഡ് പീസിെൻറ സെക്രട്ടറിയുമായ ടീസ്റ്റ സെറ്റൽവാദ് 'ഇന്ത്യൻ ജനാധിപത്യവും കോർപറേറ്റ് ഫാഷിസവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. താവക്കര കാമ്പസിലെ ചെറുശ്ശേരി ഒാഡിറ്റോറിയത്തിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ ചരിത്രകാരന്മാരും വിദ്യാഭ്യാസ വിചക്ഷണരും പെങ്കടുക്കും. ജെ.എൻ.യു വെസ്റ്റ് ഏഷ്യൻ വിഭാഗം ഡയറക്ടർ ഡോ. എ.കെ. രാമകൃഷ്ണൻ, സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹിക പ്രവർത്തകനുമായ ഡോ. വെങ്കടേഷ് ആത്രേയ, ഡോ. ജെ. പ്രഭാഷ്, ഡോ. കെ.എൻ. ഗണേഷ്, ഡോ. കെ.കെ.എൻ. കുറുപ്പ്, ഡോ. പി.െജ. വിൻസെൻറ് തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 30ന് വൈകീട്ട് അഞ്ച് മണിക്ക് ടൗൺ സ്ക്വയറിൽ നടക്കുന്ന പരിപാടിയിൽ കെ.ഇ.എൻ. കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. സിൻഡിക്കേറ്റ് അംഗം ഡോ. വി.പി.പി. മുസ്തഫ അധ്യക്ഷത വഹിക്കും. തുടർന്ന് ഫോക്ലോർ അക്കാദമിയുടെ സഹകരണത്തോടെ എരഞ്ഞോളി മൂസയും സംഘവും അവതരിപ്പിക്കുന്ന രാഗമാലിക അരങ്ങേറും. ഒക്ടോബർ 31ന് രാവിലെ 11.30ന് ഇ.കെ. നായനാർ അനുസ്മരണ പ്രഭാഷണങ്ങൾ നടക്കും. പന്ന്യൻ രവീന്ദ്രൻ, എം.വി. േഗാവിന്ദൻ മാസ്റ്റർ, പ്രഫ. എ.ഡി. മുസ്തഫ എന്നിവർ പെങ്കടുക്കും. 31ന് വൈകീട്ട് 3.15ന് നടക്കുന്ന സമാപന സമ്മേളനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. കണ്ണൂർ സർവകലാശാല ചരിത്രവിഭാഗത്തിെൻറയും െഎ.ക്യു.എ.സി വിഭാഗത്തിെൻറയും സഹകരണത്തോടെ നടക്കുന്ന സെമിനാറിൽ 350ഒാളം പ്രതിനിധികൾ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ പി.വി.സി ഡോ. ടി. അശോകൻ, സിൻഡിക്കേറ്റ് അംഗങ്ങളായ എം. പ്രകാശൻ മാസ്റ്റർ, അഡ്വ. പി. സന്തോഷ്കുമാർ, ഡോ. വി.പി.പി. മുസ്തഫ, ഡോ. മഞ്ജുള, രജിസ്ട്രാർ ബാലചന്ദ്രൻ കീഴോത്ത് എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story