Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:56 AM IST Updated On
date_range 28 Oct 2017 10:56 AM ISTമടിക്കേരി^കാസർകോട് ദേശീയപാതക്ക് കേന്ദ്രാനുമതി
text_fieldsbookmark_border
മടിക്കേരി-കാസർകോട് ദേശീയപാതക്ക് കേന്ദ്രാനുമതി മടിക്കേരി: മടിക്കേരി-കാസർകോട് ദേശീയപാതക്ക് കേന്ദ്രാനുമതി ലഭിച്ചു. കാസർകോട്ടുനിന്ന് പാണത്തൂർവഴി മടിക്കേരിയിലേക്ക് പുതിയ ദേശീയപാതാ നിർമാണത്തിന് സർവേ നടത്താൻ കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതായി മടിക്കേരി പൊതുമരാമത്ത് എൻജിനീയർ സതീശ്കുമാർ അറിയിച്ചു. പാതയുടെ സർവേക്കുവേണ്ടി ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിക്ക് രണ്ടുകോടി രൂപക്ക് കരാർ നൽകിയതായും അദ്ദേഹം അറിയിച്ചു. കാസർകോട്ടുനിന്ന് പാണത്തൂർ, കരികെ, ബാഗമണ്ടല, മടിക്കേരിവഴി 105 കി.മീ പാതയാണ് നിർമിക്കുക. പാത നിലവിൽവന്നാൽ പയ്യന്നൂർ-കാഞ്ഞങ്ങാട് ഭാഗങ്ങളിൽനിന്ന് ബംഗളൂരുവിലേക്ക് യാത്ര ചെയ്യാൻ ഏറ്റവും അടുത്ത പാതയായിമാറും. അഞ്ചു മാസത്തിനകം സർവേ പൂർത്തീകരിച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന് റിപ്പോർട്ട് നൽകുമെന്നാണ് നിർദേശം. പാത നിലവിൽവരുന്നതോടെ കർണാടക തലസ്ഥാനമായ ബംഗളൂരുവും കേരളവും തമ്മിലുള്ള ബന്ധം വർധിക്കുമെന്നാണ് പ്രതീക്ഷ. പാതനിർമാണത്തിന് ബാഗമണ്ടല-കരികെ-പാണത്തൂർ ഭാഗങ്ങളിലെ നിരവധി വനപ്രദേശങ്ങളും സ്വകാര്യസ്ഥലങ്ങളും ഏറ്റെടുക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story