Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരണ്ടു ഗ്രാമീണ...

രണ്ടു ഗ്രാമീണ റോഡുകൾക്ക് 12 കോടി

text_fields
bookmark_border
കണ്ണൂർ: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ രണ്ടു ഗ്രാമീണ റോഡുകൾക്ക് 12 കോടി രൂപ അനുവദിച്ചതായി പി.കെ. ശ്രീമതി എം.പി അറിയിച്ചു. രണ്ടു വർഷത്തോളമായി ആവശ്യപ്പെടുന്ന പ്രധാനപ്പെട്ട രണ്ടു റോഡുകൾക്കാണ് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചത്. ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ പുറവയൽ-അങ്ങാടിശ്ശേരിത്തട്ട്-അറബിക്കുളം -രണ്ടാംകൈ-കോളിത്തട്ട് 5.43 കി.മീ ദൂരം റോഡ് പുനരുദ്ധരിക്കാൻ 4.87 കോടിയും പേരാവൂർ, മുഴക്കുന്ന്, തില്ലങ്കേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് പുനരുദ്ധരിക്കുന്ന ബംഗ്ലാക്കുന്ന്-മുടക്കോഴി-പെരിങ്ങാനം 7.78 കി.മീ റോഡിന് 6.99 കോടിയുമാണ് കേന്ദ്ര ഗ്രാമ വികസനമന്ത്രാലയത്തിൽനിന്ന് അനുവദിച്ചത്. ഈ വർഷം ഡിസംബറിൽതന്നെ റോഡുകളുടെ പ്രവൃത്തി ആരംഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story