Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:53 AM IST Updated On
date_range 28 Oct 2017 10:53 AM ISTഒാണം കയർമേള നറുക്കെടുപ്പ് വിജയികൾ
text_fieldsbookmark_border
കണ്ണൂർ: ഓണം കയർമേള 2017െൻറ ഭാഗമായുള്ള മൂന്ന്, നാല് ആഴ്ചകളിലെ നറുക്കെടുപ്പ് ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭൻ നിർവഹിച്ചു. മേളയുടെ മൂന്നാം ആഴ്ചയിലെ സമ്മാനത്തിന് ഇ.സി. േപ്രമലതയും നാലാം ആഴ്ചയിലെ സമ്മാനത്തിന് ഒ.വി ഗീതയും അർഹരായി. ഇവർക്ക് ഒരു പവൻ സ്വർണനാണയം ലഭിക്കും. കേരള കയർ കോർപറേഷൻ, കയർഫെഡ്, ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ കണ്ണൂർ ജില്ലയിലെ സ്റ്റാളുകളിൽനിന്നുള്ള സമ്മാന കൂപ്പണുകളാണ് നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയത്. ചടങ്ങിൽ ജില്ല കയർ േപ്രാജക്ട് ഓഫിസർ പി.വി. രവീന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. കേരള ഖാദി ആൻഡ് ഗ്രാമ വ്യവസായ ബോർഡിലെ ജീവനക്കാർ, കയർ േപ്രാജക്ട് ഓഫിസ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story