Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചെമ്പല്ലിക്കുണ്ടിൽ...

ചെമ്പല്ലിക്കുണ്ടിൽ വീണ്ടും നീർത്തടം നികത്തി

text_fields
bookmark_border
പിലാത്തറ: രാമപുരം പുഴയുടെ ഭാഗമായ വയലപ്ര ചെമ്പല്ലിക്കുണ്ടിൽ വീണ്ടും തണ്ണീർത്തടം മണ്ണിട്ടുനികത്തി. പാലത്തിന് കിഴക്കുവശത്തെ കണ്ടൽക്കാടുകളാൽ ചുറ്റപ്പെട്ട നീർത്തടമാണ് തൊട്ടപ്പുറത്തെ ഇച്ചൂളി കുന്നിടിച്ച് നികത്തുന്നത്. കണ്ടൽക്കാടും കരസസ്യങ്ങളും മറ്റു വലിയ മരങ്ങളും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പിഴുത് കായലിലിട്ട് അതി​െൻറ മുകളിലാണ് മണ്ണിടുന്നത്. ഇതിൽക്കൂടി ഹനുമാരമ്പലംവഴിയുള്ള റോഡും നികത്തലോടെ ഇല്ലാതായി. കറച്ചു ദിവസങ്ങൾക്കുമുമ്പ് ഇതി​െൻറ മറ്റൊരുവശം നികത്തുമ്പോൾ പരിസ്ഥിതി പ്രവർത്തകർ തടഞ്ഞിരുന്നു. 2008ലെ നീർത്തടനിയമവും 1986ലെ പരിസ്ഥിതിനിയമവും കുന്നിടിക്കൽ നിരോധന ഓർഡിനൻസും കെ.എം.എം.സിയും ലംഘിക്കുന്ന കുന്നിടിക്കലും നികത്തലിനുമെതിരെ ചെറുതാഴം പഞ്ചായത്തും വില്ലേജും നടപടി സ്വീകരിക്കുന്നില്ലെന്ന് മലബാർ പരിസ്ഥിതിസമിതി കുറ്റപ്പെടുത്തി. നികത്തുന്നതി​െൻറ ചിത്രം പകർത്താൻ ശ്രമിച്ച ഭാസ്കരൻ വെള്ളൂരിനെ ഒരുസംഘമാളുകൾ തടയുകയും ൈകയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ഭാസ്കരൻ വെള്ളൂർ കണ്ണൂർ തഹസിൽദാർക്ക് പരാതി അയച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story