Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:50 AM IST Updated On
date_range 28 Oct 2017 10:50 AM ISTതളിപ്പറമ്പ് മെയിൻ റോഡിൽ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാവുന്നു
text_fieldsbookmark_border
തളിപ്പറമ്പ്: മെയിന്‍ റോഡിലെ വിവിധ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്നു. നവംബര്‍ ഒന്നുമുതല്‍ സര്‍വകക്ഷി യോഗ തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനിച്ചു. നിലവിെല പെട്ടിക്കടകള്‍ പുന:ക്രമീകരിക്കാനും മെയിന്‍ റോഡില്‍നിന്ന് ഒഴിപ്പിച്ച 12 പേരെ പുനരധിവസിപ്പിക്കാനുമാണ് ഉദ്യോഗസ്ഥരുടെയും നഗരസഭാധികാരികളുടെയും വ്യാപാരി നേതാക്കളുടെയും തെരുവു കച്ചവടക്കാരുടെ പ്രതിനിധികളുടെയും യോഗത്തിൽ തീരുമാനിച്ചത്. ഇതനുസരിച്ച് ന്യൂസ് കോര്‍ണര്‍ ജങ്ഷന്‍ മുതല്‍ മാർക്കറ്റ് റോഡ് ഭാഗത്ത് മെയിന്‍ റോഡിനിരുവശത്തും നിലവിലുള്ള പെട്ടിക്കടകള്‍ നാലടി വീതിയിലും നാലടി നീളത്തിലും പുന:ക്രമീകരിക്കും. ഇതു നടപ്പിലാക്കുന്നതോടെ ഒഴിവുവരുന്ന സ്ഥലത്ത് നേരത്തേ ഒഴിപ്പിച്ച 12 പേരെ പുനരധിവസിപ്പിക്കും. ഇവര്‍ പത്തു വര്‍ഷത്തോളമായി മെയിൻ റോഡിൽ കച്ചവടം നടത്തുന്നവരാണ്. മെയിന്‍ റോഡിലെ വീതികുറഞ്ഞ ഭാഗങ്ങളില്‍ വാഹന പാര്‍ക്കിങ് നിരോധിക്കും. മറ്റു സ്ഥലങ്ങളില്‍ ഒരുകടയിലേക്ക് സാധനം ഇറക്കാന്‍ ഒരു വണ്ടി മാത്രമേ നിര്‍ത്തിയിടാന്‍ അനുവദിക്കുകയുള്ളൂ. മറ്റുള്ളവ കാക്കാത്തോട് ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യണം. കച്ചവടക്കാര്‍ ഫുട്പാത്തിൽ സാധനങ്ങള്‍ ഇറക്കി കച്ചവടം നടത്തുന്നത് ഒഴിവാക്കണം. ഒന്നുമുതല്‍ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളെക്കുറിച്ചും പെട്ടിക്കടകളുടെ വലുപ്പം കുറക്കുന്നതിനുമുള്ള നിർദേശങ്ങള്‍ കച്ചവടക്കാര്‍ക്ക് നല്‍കി. ഇതു നടപ്പില്‍ വരുത്താത്ത കടകള്‍ക്കെതിരെ നഗരസഭ, പി.ഡബ്ല്യു.ഡി, പൊലീസ് എന്നിവര്‍ സംയുക്തമായി നടപടി സ്വീകരിക്കും. മെയിന്‍ റോഡിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നില്ലെങ്കില്‍ നവംബര്‍ ഒന്നുമുതല്‍ ഇതുവഴിയുള്ള ബസോട്ടം നിര്‍ത്തിവെക്കുമെന്ന് ബസുടമകളും തൊഴിലാളികളും നേരത്തേ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story