Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാടായി ഗവ. ബോയ്സ്​...

മാടായി ഗവ. ബോയ്സ്​ ഹയർ സെക്കൻഡറി സ്​കൂളിൽ സ്​പേസ്​ എക്സിബിഷൻ

text_fields
bookmark_border
പഴയങ്ങാടി: മാടായി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഐ.എസ്.ആർ.ഒയുടെ ബഹിരാകാശ പ്രദർശനം ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. മാടായി എ.ഇ.ഒ വെള്ളൂർ ഗംഗാധരൻ സ്വാഗതം പറഞ്ഞു. കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ജ്യോതിശാസ്ത്ര പഠന പരിപാടിയായ 'സെലസ്റ്റിയ-17'​െൻറ ഭാഗമായാണ് പ്രദർശനം. ഇന്ത്യയിൽ ആദ്യമായി വികസിപ്പിച്ച് തുമ്പയിൽനിന്ന് വിക്ഷേപിച്ച സൗണ്ടിങ് റോക്കറ്റ്, ആർ.എച്ച് 75 റോക്കറ്റി​െൻറ മാതൃക മുതൽ ഏറ്റവും പുതിയ നാല് ടൺ ഭാരമുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ സാധിക്കുന്ന മാർക്ക് മൂന്ന് റോക്കറ്റി​െൻറ മാതൃക ഉൾെപ്പടെ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. വാർത്താവിനിമയ ഉപഗ്രഹങ്ങളുടെയും വിദൂര സംവേദന ഉപഗ്രഹങ്ങളുടെയും മാതൃകകളും പ്രദർശനത്തിന് മികവ് നൽകുന്നു. പ്രവേശനം സൗജന്യമാണ്. 29 വരെ തുടരുന്ന പ്രദർശനം രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.വി. പ്രീത, എസ്.കെ. ആബിദ, ആർ. അജിത, പ്രഫ. ബി. മുഹമ്മദ് അഹമ്മദ്, കെ.പി. കമലാക്ഷി, എസ്.വി. അബ്്ദുറഷീദ്, എൻ.വി. രാമകൃഷ്ണൻ, പി.കെ. ജയശ്രീ, ടി.വി. ചന്ദ്രൻ, സി. കൃഷ്ണ കുമാർ, രാജേഷ് കടന്നപ്പള്ളി, ബാലകൃഷ്ണൻ പയ്യരട്ട, പി.കെ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. കെ.പി. മനോജ് നന്ദി പറഞ്ഞു. കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തി​െൻറ സഹകരണത്തോടെ 28ന് നെരുവമ്പ്രം യു.പി സ്കൂളിൽ ജ്യോതിശാസ്ത്ര ക്ലാസും വാന നിരീക്ഷണവും നടക്കും. അക്കാദമിക് മാസ്റ്റർപ്ലാൻ ശിൽപ്പശാല പഴയങ്ങാടി: കല്ല്യാശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മാടായി കോ. ഓപ്പ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ പരിശീലനം നൽകും. മണ്ഡലത്തിലെ എല്ലാ ൈപ്രമറി അധ്യാപകരും ഹൈസ്കൂൾ, ഹയർസെക്കൻഡറി, വെക്കേഷണൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ, പ്രധാനാധ്യാപകർ എന്നിവർ പങ്കെടുക്കണമെന്ന് ടി.വി. രാജേഷ് എം.എൽ.എ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story