Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:50 AM IST Updated On
date_range 28 Oct 2017 10:50 AM ISTഅഭിഷക്ക് നാടിെൻറ സ്നേഹാദരം
text_fieldsbookmark_border
പയ്യന്നൂർ: പാലായിൽ നടന്ന സംസ്ഥാന സ്കൂൾ മീറ്റിൽ മൂന്ന് സ്വർണ മെഡൽ നേടിയ കണ്ടോത്തെ പി. അഭിഷക്ക് ജന്മനാടിെൻറ സ്വീകരണം. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് തുറന്ന വാഹനത്തിൽ വൻ ജനാവലിയുടെ അകമ്പടിയിൽ പെരുമ്പയിലേക്ക് ആനയിച്ചു. അവിടെനിന്ന് ഘോഷയാത്രയായി കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്ര പരിസരത്തേക്ക്. സ്വീകരണ യോഗം പി. കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, കെ.വി. ശശിധരൻ, എം. ബാലകൃഷ്ണൻ, ബി.ഇ.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപിക ജാക്വിലിൻ ബിന്ന സ്റ്റാൻലി, സി. കരുണാകരൻ, കെ. ഗോവിന്ദൻ, കെ.വി. ലീന, കെ. സുബിൻ എന്നിവർ സംസാരിച്ചു. വി.ഇ. രാഗേഷ് സ്വാഗതവും സനോജ് നന്ദിയും പറഞ്ഞു. കെ. പവിത്രൻ അധ്യക്ഷത വഹിച്ചു. അഭിഷയുടെ ആദ്യകാല കോച്ച് കാങ്കോലിലെ കരുണാകരൻ മാസ്റ്ററെ ആദരിച്ചു. കണ്ടോത്ത് വായനശാല, കണ്ടോത്ത് 16ാം വാർഡ് കുടുംബശ്രീ, ഡി.വൈ.എഫ്.ഐ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story