Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:50 AM IST Updated On
date_range 28 Oct 2017 10:50 AM ISTറിയാദിൽ മരിച്ച ജയേഷിെൻറ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
text_fieldsbookmark_border
പയ്യന്നൂർ: റിയാദിൽ മരിച്ച നിലയിൽ കണ്ടെത്തിയ പയ്യന്നൂർ തെക്കെ മമ്പലത്തെ കെ.കെ. ജയേഷിെൻറ (39) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ശനിയാഴ്ച രാവിലെ ഏഴു മണിക്ക് വീട്ടിലെത്തിച്ച ശേഷം സംസ്കരിക്കും. മൂന്നര മാസം മുമ്പ് കാണാതായ ജയേഷിെൻറ മൃതദേഹം ഈ മാസം 18ന് റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ജൂൺ 23നാണ് റിയാദ് നസീമിലെ താമസസ്ഥലത്തുനിന്ന് ജയേഷിനെ കാണാതായത്. 10 വർഷമായി റിയാദിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. നാട്ടിൽനിന്ന് അവധി കഴിഞ്ഞ് മടങ്ങിയതിനുശേഷമാണ് കാണാതാവുന്നത്. തെക്കെ മമ്പലത്തെ ബാലൻ-നളിനി ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്ധു. സഹോദരങ്ങൾ: സുരേഷ്, സബിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story