Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 10:50 AM IST Updated On
date_range 28 Oct 2017 10:50 AM ISTആയിക്കരയിൽ ഒരു ഡ്രഡ്ജിങ് യൂനിറ്റ് കൂടിയെത്തി
text_fieldsbookmark_border
കണ്ണൂർ സിറ്റി: ആയിക്കര മാപ്പിള ബേ ഹാർബറിലെ ഡ്രഡ്ജിങ് വേഗത്തിലാക്കാൻ പുതിയ ഒരു ഡ്രഡ്ജിങ് യൂനിറ്റ് കൂടിയെത്തി. നവംബർ 25ന് മുമ്പ് ഡ്രഡ്ജിങ് പൂർത്തിയാക്കാനാണ് കൊച്ചിയിലുള്ള എയിസ് ഫൗണ്ടേഷൻ കമ്പനി ലക്ഷ്യമിടുന്നത്. 16 മണിക്കൂറോളം രണ്ടു ഷിഫ്റ്റുകളിലായി പകലും രാത്രിയുമായി പ്രവൃത്തി തീർക്കാനാണ് ശ്രമമെന്ന് കമ്പനി അധികൃതർ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ മുറവിളികൾക്കൊടുവിൽ ആഗസ്റ്റ് 20നാണ് ഡ്രഡ്ജിങ് ആരംഭിച്ചത്. ചാൽ കീറാൻ മാത്രം ദിവസങ്ങളോളം എടുത്തതിന് ശേഷമേ ഡ്രഡ്ജിങ് ആരംഭിക്കാനായുള്ളൂ. വേലിയേറ്റസമയത്ത് മാത്രം ബാർജ് ഇറക്കാനാകുന്നതിനാൽ മറ്റു സ്‌ഥലങ്ങളിലെ പോലെ ഡ്രഡ്ജിങ് ഉടൻ തുടങ്ങാൻ സാധിച്ചിരുന്നില്ല. പ്രവൃത്തി തുടങ്ങി ആഴ്ചകൾക്കുള്ളിൽതന്നെ മണൽതിട്ടയിലിടിച്ചു ഡ്രഡ്ജിങ് യന്ത്രത്തിന് തകരാർ സംഭവിച്ചതിനെ തുടർന്ന് ദിവസങ്ങളോളം ജോലി നിർത്തിവെക്കേണ്ടിവന്നു. തുടർന്നാണ് മറ്റൊരു യൂനിറ്റ് കൂടി കൊണ്ടുവന്നത്. ഒരു യൂനിറ്റുണ്ടായിരുന്നപ്പോൾ 16 ജോലിക്കാർ ഉണ്ടായ സ്ഥലത്ത് ഇപ്പോൾ ഒരു സൂപ്പർവൈസർ അടക്കം 27 പേരുണ്ട്. 10 ലോഡ് മണൽ എടുത്ത സ്ഥലത്ത് ഇപ്പോൾ 30 ലോഡ് മണലാണ് എടുക്കുന്നത്. അടുത്ത ദിവസങ്ങളിൽ അധികജോലിയെടുത്ത് ഡ്രഡ്ജിങ് പൂർത്തിയാക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story