Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅത്യാഹിതം...

അത്യാഹിതം അറിയിച്ചിട്ടും തോട്ടം ഉടമ ജീപ്പ്​ വിട്ടുകൊടുത്തില്ലെന്ന്

text_fields
bookmark_border
കാസർകോട്: തോട്ടത്തിലെ കടന്നൽക്കൂട് നശിപ്പിക്കാൻ പറഞ്ഞയച്ച യുവാവ് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ യുവാവിനെ ആശുപത്രിയിലെത്താൻ തോട്ടം ഉടമ ജീപ്പ് വിട്ടുനൽകിയില്ലെന്ന്. പാമ്പുകടിയേറ്റ് മണിക്കൂറിലേറെ വൈകിയാണ് യുവാവിനെ ആശുപത്രിയിലെത്തിക്കാനായത്. ബെള്ളൂർ തോട്ടത്തുമൂല പട്ടികജാതി കോളനിയിലെ ടി. രവിയാണ് (25) കൃത്യസമയത്ത് ചികിത്സകിട്ടാതെ മരിച്ചത്. 80 ഏക്കർ തോട്ടത്തി​െൻറ ഉടമസ്ഥന് കീഴിലെ തൊഴിലാളിയാണ് രവി. തോട്ടത്തിൽ കൂടുകൂട്ടിയ കടന്നലിനെ തീയിട്ടുനശിപ്പിക്കാൻ ശനിയാഴ്ച വൈകീട്ട് 6.30ന് രണ്ടുപേരോടൊപ്പം രവിയെയും തോട്ടം ഉടമ അയക്കുകയായിരുന്നു. കടന്നലിന് തീയിടുന്നതിനിടെ രവിെയ മൂർഖൻ പാമ്പ് കടിച്ചു. കൂടെയുണ്ടായിരുന്നവർ ഉടൻ തോട്ടമുടമയെ വിവരമറിയിച്ചു. എന്നാൽ, സ്വന്തമായി ജീപ്പുണ്ടായിട്ടും അത് വിട്ടുകൊടുക്കാൻ ഉടമ തയാറായില്ല. ടാക്സിക്കാരെ വിളിച്ചുവെങ്കിലും അവരും വന്നില്ല. അഞ്ചു കിലോമീറ്റർ അകലെയുള്ള നാട്ടക്കല്ലിൽനിന്ന് വേണം ടാക്സി എത്താൻ. ഇക്കാര്യം തോട്ടം ഉടമയെ ബോധ്യപ്പെടുത്തിയെങ്കിലും വാഹനം വിട്ടുനൽകിയില്ല. പിന്നീട്, ഏറെ ശ്രമങ്ങൾക്കുശേഷം ഒരു വാഹനം വാടകെക്കത്തി. അപ്പോഴേക്കും വിഷം രവിയിൽ അരിച്ചുകയറിയിരുന്നു. 6.30ന് പാമ്പുകടിയേറ്റ രവിയെ 7.40നാണ് നാട്ടക്കല്ലിലെ ക്ലിനിക്കിൽ എത്തിച്ചത്. അവിടെനിന്ന് കാസർകോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. തോട്ടം ഉടമ ജീപ്പ് നൽകിയിരുന്നുവെങ്കിൽ രവി മരിക്കില്ലായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. സംഭവത്തിൽ ആരും ഇടപെട്ടിട്ടില്ല. സംഭവത്തിൽ പൊലീസിൽ പരാതി ലഭിച്ചിട്ടില്ലെന്ന് ആദൂർ പൊലീസ് പറഞ്ഞു. തോട്ടത്തുമൂല പട്ടികജാതി കോളനിയിലെ മാങ്കുവി​െൻറയും സുന്ദരിയുടെയും മകനാണ് രവി. സഹോദരങ്ങൾ: സുരേഷ്, സുനിത.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story