Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:53 AM IST Updated On
date_range 27 Oct 2017 10:53 AM ISTപയ്യന്നൂർ കോളജിൽ ബ്രസ്റ്റ് കാൻസർ ബ്രിഗേഡ്
text_fieldsbookmark_border
കണ്ണൂർ: മലബാർ കാൻസർ കെയർ സൊസൈറ്റി ആഭിമുഖ്യത്തിൽ ഈ മാസം 31വരെ നടക്കുന്ന സമഗ്ര സ്തനാർബുദ നിയന്ത്രണ ബോധവത്കരണത്തിെൻറ ഭാഗമായി പദ്ധതിക്ക് തുടക്കമായി. കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡൻറ് പി. രാഗിണി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ കെ.ടി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡൻറ് ഡി. കൃഷ്ണനാഥപൈ മുഖ്യപ്രഭാഷണം നടത്തി. ടി.പി. മധുസൂദനൻ, ഡോ. എ. സിന്ധു എന്നിവർ സംസാരിച്ചു. ഡോ. പി.ആർ. സ്വരൻ സ്വാഗതവും കിരൺ നന്ദിയും പറഞ്ഞു. കുഞ്ഞിമംഗലം പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകൾ കേന്ദ്രീകരിച്ച് നടത്തുന്ന സമഗ്ര സ്തനാർബുദ നിയന്ത്രണ പദ്ധതിയുടെ ഉദ്ഘാടനം ചടങ്ങിനോടനുബന്ധിച്ച് നടന്നു. െഎ.എ.ആർ.സി.എയുടെയും എൽ ആൻഡ് ടി കമ്പനിയുടെയും കണ്ണൂർ ഗൈനക്കോളജിസ്റ്റ് െസാസൈറ്റിയുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടത്തുന്നത്. വെള്ളിയാഴ്ച കൂത്തുപറമ്പ് നിർമലഗിരി കോളജിൽ പദ്ധതിക്ക് തുടക്കംകുറിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story