Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:53 AM IST Updated On
date_range 27 Oct 2017 10:53 AM ISTവേണം, ജനങ്ങളുടെ സഹകരണം
text_fieldsbookmark_border
കണ്ണൂർ: ജില്ലയിൽ നടക്കുന്ന ശുചീകരണ, മാലിന്യസംസ്കരണ പ്രവർത്തനങ്ങളുമായി ജനങ്ങൾ തുറന്നമനസ്സോടെ സഹകരിക്കണമെന്ന് ജില്ല ആസൂത്രണസമിതി യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. മാലിന്യസംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിൽ ചില കോണുകളിൽനിന്ന് എതിർപ്പുയരുന്നുണ്ട്. മാലിന്യസംസ്കരണ സംവിധാനങ്ങൾ കാരണം പരിസ്ഥിതിപ്രശ്നങ്ങളോ പൊതുജനാരോഗ്യ പ്രശ്നങ്ങളോ ഉണ്ടാകുമെന്ന ആശങ്കക്ക് അടിസ്ഥാനമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നല്ലനിലയിൽ പ്രവർത്തിക്കുന്ന ഇത്തരം സംവിധാനങ്ങൾ കണ്ട് ബോധ്യപ്പെടാമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറും ജില്ല ആസൂത്രണസമിതി ചെയർപേഴ്സനുമായ കെ.വി. സുമേഷ് അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ചെറുകുന്നിലും കണ്ണപുരത്തും പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനായി മെറ്റീരിയൽ കലക്ഷൻ സെൻറർ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ--അർധസർക്കാർ ഒാഫിസുകളിൽ മാലിന്യസംസ്കരണത്തിന് സ്ഥിരം സംവിധാനം ഒരുക്കണമെന്ന് പ്രസിഡൻറ് പറഞ്ഞു. ഗ്രീൻ േപ്രാട്ടോകോൾ, പ്ലാസ്റ്റിക് രഹിത വിവാഹം എന്നിവ േപ്രാത്സാഹിപ്പിക്കണം. സ്ഥിരം മാലിന്യസംസ്കരണ സംവിധാനമോ ഹരിത കർമസേനാ രൂപവത്കരണമോ ആസൂത്രണം ചെയ്യാത്ത തദ്ദേശസ്ഥാപനങ്ങളുണ്ട്. തദ്ദേശസ്ഥാപനങ്ങളിൽ സമഗ്ര മാലിന്യസംസ്കരണത്തിന് വിശദമായ േപ്രാജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കണം. ജില്ലയിൽ പടിയൂർ-കല്യാട് ഗ്രാമപഞ്ചായത്ത് മാത്രമാണ് ഡി.പി.ആർ തയാറാക്കിയത്. മറ്റുള്ള തദ്ദേശസ്ഥാപനങ്ങൾക്ക് ഇത് മാതൃകയാക്കാം. തുടർപ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെങ്കിൽ നവംബർ ഒന്നിന് തദ്ദേശ സ്ഥാപനങ്ങളിൽ ഉദ്ഘാടനം ചെയ്യുന്ന മാലിന്യസംസ്കരണ പദ്ധതികൾ പ്രഹസനമാകുമെന്നും പ്രസിഡൻറ് പറഞ്ഞു. വിവിധ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിഭേദഗതികൾക്കും പയ്യന്നൂർ നഗരസഭയുടെ 2017-18 വർഷത്തെ 4.42 കോടിയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ലേബർ ബജറ്റിനും യോഗം അംഗീകാരം നൽകി. ശേഷിച്ച പദ്ധതി ഭേദഗതികൾക്ക് അംഗീകാരം നൽകാൻ ഈ മാസം അവസാനം ആസൂത്രണസമിതി വീണ്ടും യോഗം ചേരും. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിനടത്തിപ്പ് പുരോഗതി യോഗം അവലോകനം ചെയ്തു. സമ്പൂർണ ഒ.ഡി.എഫ് പദ്ധതി നടപ്പാക്കിയതിന് കേന്ദ്രസർക്കാറിെൻറ സർട്ടിഫിക്കറ്റ് ലഭിച്ച പയ്യന്നൂർ, തളിപ്പറമ്പ്, കൂത്തുപറമ്പ്, ഇരിട്ടി നഗരസഭകൾക്ക് എ.ഡി.എം ഇ. മുഹമ്മദ് യൂസഫ് സർട്ടിഫിക്കറ്റ് കൈമാറി. ക്ലീൻ കേരള കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അസി. മാനേജർ സുധീഷ് വിശദീകരിച്ചു. ജില്ല പ്ലാനിങ് ഓഫിസർ കെ. പ്രകാശൻ, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ, വിവിധ ജില്ലതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story