Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:53 AM IST Updated On
date_range 27 Oct 2017 10:53 AM ISTജില്ല പദ്ധതി: ഉപസമിതി റിപ്പോർട്ടുകൾ നവംബർ 20നകം നൽകണം
text_fieldsbookmark_border
കണ്ണൂർ: ജില്ല പദ്ധതി തയാറാക്കുന്നതിെൻറ ഭാഗമായുള്ള വിവിധ ഉപസമിതികളുടെ റിപ്പോർട്ടുകൾ നവംബർ 20നകം ജില്ല ആസൂത്രണസമിതിക്ക് നൽകണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു. ഇതിനായി ഓരോ മേഖലയുമായും ബന്ധപ്പെട്ട എല്ലാ വിഭാഗം ആളുകളുമായും വിദഗ്ധരുമായും ഉപസമിതികൾ ആശയവിനിമയം നടത്തണമെന്ന് പ്രസിഡൻറ് പറഞ്ഞു. സമഗ്രമായ വിവരശേഖരണം നടത്തേണ്ടതുണ്ട്. എം.പിമാർ, എം.എൽ.എമാർ എന്നിവരുടെ അഭിപ്രായ-നിർദേശങ്ങളും തേടണം. കുറ്റമറ്റരീതിയിൽ സമഗ്രമായ ജില്ല പദ്ധതി തയാറാക്കുന്നതിന് എല്ലാ ഉപസമിതികളും സജീവമായി പ്രവർത്തിക്കണമെന്നും കെ.വി. സുമേഷ് ആവശ്യപ്പെട്ടു. ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് വിവിധ പദ്ധതികളെയും ഏജൻസികളെയും ഏകോപിപ്പിച്ച് സമഗ്രമായരീതിയിൽ പദ്ധതിനടത്തിപ്പുകൾ പുനഃസംവിധാനം ചെയ്യുന്നതിനാണ് ജില്ല പദ്ധതികൾ തയാറാക്കാൻ സംസ്ഥാന സർക്കാർ നിദേശിച്ചത്. കേന്ദ്ര-സംസ്ഥാന വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികളും തദ്ദേശസ്ഥാപനങ്ങളുടെ നടപ്പ് വാർഷികപദ്ധതിയും വിശകലനം ചെയ്ത് ഭാവിയിൽ പദ്ധതികൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളാണ് രണ്ടാം ഭാഗമായി തയാറാക്കേണ്ടത്. ഇതിെൻറ ഭാഗമായി വിവിധ മേഖലകളിൽ ജില്ലയിൽ 18 ഉപസമിതികൾ രൂപവത്കരിച്ചു. ഓരോ വിഷയമേഖലയിലെയും ഉപസമിതികൾ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ കൺവീനർമാർ യോഗത്തിൽ റിപ്പോർട്ട് ചെയ്തു. ഉപസമിതി ചെയർമാൻ, വൈസ് ചെയർമാൻ, കൺവീനർ, ജോ. കൺവീനർ, ജില്ല ആസൂത്രണസമിതി അംഗങ്ങൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story