Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാഞ്ഞിരക്കൊല്ലിയിൽ...

കാഞ്ഞിരക്കൊല്ലിയിൽ വാറ്റുകേന്ദ്രം തകർത്തു; ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
ശ്രീകണ്ഠപുരം: കാഞ്ഞിരക്കൊല്ലി കുരങ്ങൻമലയിലെ 200 ലിറ്റർ വാഷുമായി ഒരാൾ അറസ്റ്റിൽ. ഒരാൾ ഓടിരക്ഷപ്പെട്ടു. കാഞ്ഞിരക്കൊല്ലിയിലെ പാലേരിവീട്ടിൽ പി.കെ. കേളപ്പനാണ് (60) അറസ്റ്റിലായത്. രക്ഷപ്പെട്ട കാഞ്ഞിരക്കൊല്ലിയിലെ മണ്ണഞ്ചേരി വീട്ടിൽ വിൽസന് (40) വേണ്ടി അന്വേഷണം ഊർജിതമാക്കി. പിടികൂടിയ വാഷും വാറ്റുപകരണങ്ങളും നശിപ്പിച്ചു. എക്സൈസ് ഇൻറലിജൻസി​െൻറ രഹസ്യവിവരത്തെ തുടർന്നാണ് ഇൻസ്പെക്ടർ പി.പി. ജനാർദന​െൻറ നേതൃത്വത്തിൽ വേഷപ്രച്ഛന്നരാെയത്തി വ്യാജവാറ്റ് കേന്ദ്രം തകർത്തത്. പുലർച്ചെ ഒരുമണി മുതൽ വനാന്തരത്തിൽ നിലയുറപ്പിച്ച എക്സൈസ് സംഘം 10 മണിക്കൂർ പണിപ്പെട്ടാണ് വ്യാജവാറ്റ് കേന്ദ്രത്തിലെത്തിയത്. ശ്രീകണ്ഠപുരം എക്സൈസ് വാറ്റുകാർക്കെതിരെ നിരന്തര റെയ്ഡ് നടത്തിയതോടെയാണ് ജനങ്ങൾക്ക് എത്താൻ ബുദ്ധിമുട്ടുള്ള സ്ഥലത്തേക്ക് വാറ്റ് കേന്ദ്രം മാറ്റിയത്. പ്രിവൻറിവ് ഓഫിസർ കെ.ജി. മുരളീദാസ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ എം.വി. അഷ്റഫ്, പി.വി. പ്രകാശൻ, ടി.വി. ഉജേഷ്, കെ. രത്‌നാകരൻ, എം.വി. പ്രദീപൻ, ഡ്രൈവർ കേശവൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story