Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Oct 2017 10:53 AM IST Updated On
date_range 27 Oct 2017 10:53 AM ISTവൃദ്ധനെ ആക്രമിച്ച് പണം കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ആലക്കോട്: ഒറ്റക്ക് താമസിക്കുന്ന വൃദ്ധനെ ആക്രമിച്ച് 7000 രൂപ കവർന്ന കേസിൽ യുവാവിനെ ആലക്കോട് പൊലീസ് അറസ്റ്റ്ചെയ്തു. പാത്തൻപാറ നരയൻകല്ല് തട്ടിലെ കല്ലംപ്ലാക്കൽ ജിജിയെയാണ് (38) ആലക്കോട് എസ്.െഎ കെ.ജെ. ബിനോയിയും സംഘവും അറസ്റ്റ്ചെയ്തത്. പാത്തൻപാറ നൂലിട്ടാമലയിലെ ഉൗന്നുപാലത്തിങ്കൽ മാത്യുവിെൻറ (70) പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ആഗസ്റ്റ് 29ന് രാത്രിയിലായിരുന്നു സംഭവം. അടുത്ത് പരിചയക്കാരായിരുന്ന മാത്യുവും ജിജിയും. ജിജി വീട്ടിൽവെച്ച് തന്നെ ആക്രമിച്ച് മേശയിൽ സൂക്ഷിച്ച പണം മോഷ്ടിച്ചു എന്നതാണ് മാത്യുവിെൻറ പരാതി. കോടതിയിൽ ഹാജരാക്കിയ ജിജിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എ.എസ്.െഎ ശിവശങ്കരൻ, പൊലീസുകാരായ ശശിധരൻ, ഷംസുദ്ദീൻ എന്നിവരും എസ്.െഎക്ക് ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story