Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബസിടിച്ച്​ വൈദ്യുതി...

ബസിടിച്ച്​ വൈദ്യുതി തൂൺ തകർന്നു

text_fields
bookmark_border
തലശ്ശേരി: സ്വകാര്യ. ലോഗൻസ് റോഡ് ട്രാഫിക് യൂനിറ്റ് കവലയിൽ വ്യാഴാഴ്ച രാത്രി ഒമ്പതരക്കാണ് അപകടം. കണ്ണൂരിൽനിന്ന് കോഴിക്കോടേക്ക് പോകുന്ന ശ്രീറാം ബസാണ് നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ചത്. ചാറ്റൽമഴയെ തുടർന്നാണ് ബസ് നിയന്ത്രണംവിട്ടത്. ഇൻറർലോക്ക്ചെയ്ത് നവീകരിച്ച ലോഗൻസ് റോഡ് ആഴ്ചകൾക്ക് മുമ്പാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. എന്നാൽ, വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാൻ ഇവിടെ ഒരു സംവിധാനവും ഏർപ്പെടുത്തിയിരുന്നില്ല. മഴ പെയ്താൽ ഇൻറർലോക്ക് റോഡിൽ അപകടസാധ്യത ഏറെയാണെന്ന് ഇൗരംഗത്തുള്ള വിദഗ്ധർതന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സദാസമയവും തിരക്കുള്ള നഗരത്തിലെ പ്രധാന റോഡാണിത്. അപകടം രാത്രിയായതിനാലാണ് വൻദുരന്തമൊഴിവായത്. സംഭവസമയം ബസിൽ മുഴുവൻ യാത്രക്കാരുണ്ടായിരുന്നു. പഴകിയ വൈദ്യുതി തൂണാണ് അപകടത്തിൽ തകർന്നത്. ഇടിയുടെ ആഘാതത്തിൽ മൂന്ന് കഷണമായാണ് തൂൺ ഒടിഞ്ഞുവീണത്. സമീപത്തെ തുണിക്കടക്കും ബസിനും കേടുപാടുണ്ടായി. അപകടമുണ്ടായ ഉടൻ ടൗണിലെ വൈദ്യുതിബന്ധം നിലച്ചു. പിന്നീട് കെ.എസ്.ഇ.ബി ജീവനക്കാരെത്തി പരിശോധിച്ചശേഷമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. ട്രാഫിക് പൊലീസ് പരിശോധിച്ച ശേഷം ബസ് വിട്ടയച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story