Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:15 AM IST Updated On
date_range 26 Oct 2017 11:15 AM IST ചെമ്പിരിക്ക ഖാദിയുടെ മരണം: വെളിപ്പെടുത്തൽ നടത്തിയ വ്യക്തിയെ കണ്ടെത്താനായില്ല
text_fieldsbookmark_border
കാസർകോട്: ചെമ്പിരിക്ക ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തൽ നടത്തിയ വ്യക്തിയെ കണ്ടെത്താൻ പൊലീസ് നീക്കമാരംഭിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ. ദാമോദരെൻറ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വെളിപ്പെടുത്തൽ അടങ്ങിയ ശബ്ദരേഖയുടെ സീഡി കൈവശമുള്ളതായി പറയുന്ന പി.ഡി.പി േനതാവിന് ഇത് കൈമാറിയ ആദൂർ പരപ്പ സ്വദേശിയെക്കുറിച്ച് ഇനിയും വിവരം കിട്ടിയിട്ടില്ല. വാട്സ് ആപ് വഴി പ്രചരിച്ച ശബ്ദരേഖയിൽ പറയുന്ന വിവരങ്ങൾ വസ്തുതാപരമാണോ എന്ന് സ്ഥിരീകരിച്ചശേഷം വിശദമായ അന്വേഷണം നടത്താമെന്ന നിലപാടിലാണ് െപാലീസ്. അതിനാൽ ഇൗ വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പി.ഡി.പി മണ്ഡലം പ്രസിഡൻറായ ഫാറൂഖ് തങ്ങളാണ് ഖാദിയുടെ മരണം കൊലപാതകമാണെന്ന് സൂചിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ അടങ്ങിയ ഫോൺ സംഭാഷണത്തിെൻറ സീഡി തെൻറ കൈവശമുണ്ടെന്ന് മാധ്യമപ്രവർത്തകരെ അറിയിച്ചത്. സീഡി കൈമാറിയ വ്യക്തിയെ പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും ഫോണിൽ ലഭ്യമാകുന്നില്ലെന്നുമാണ് ഇദ്ദേഹം വിശദീകരിക്കുന്നത്. 2008 മുതൽ 2012വരെ നീലേശ്വരം മാർക്കറ്റ് ജങ്ഷൻ കേന്ദ്രീകരിച്ച് ഒാേട്ടാ ഒാടിച്ചിരുന്ന വ്യക്തി തെൻറ ഭാര്യാബന്ധുവിനും രാഷ്ട്രീയ പാർട്ടിയുടെ പ്രദേശികനേതാവിനും ഖാദിയുടെ മരണത്തിൽ പങ്കുണ്ടെന്നാണ് ഫോൺ സംഭാഷണത്തിൽ പറയുന്നത്. ബന്ധു നിയോഗിച്ചതനുസരിച്ച് തെക്കൻ കേരളത്തിൽനിന്നുള്ള ക്വേട്ടഷൻസംഘത്തെ ഖാദി മരിച്ചതിെൻറ തലേന്ന് രാത്രിയിലും അതിനുമുമ്പ് ഒന്നിലധികം തവണയും ചെമ്പിരിക്കയിലെ ഖാദിയുടെ വീട്ടിലെത്തിച്ചിട്ടുണ്ടെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ. ഫോൺ സംഭാഷണത്തിൽ ഒരു എ.എസ്.െഎയെ സംഭവവുമായി ബന്ധപ്പെടുത്തി പരാമർശിക്കാനിടയായ സാഹചര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story