Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒാടുന്ന ബസി​െൻറ...

ഒാടുന്ന ബസി​െൻറ വാതിൽതുറന്ന്​ തെറിച്ചു വീണ വിദ്യാർഥിനി പിൻചക്രത്തിനടിയിൽപ്പെട്ട്​ മരിച്ചു

text_fields
bookmark_border
ബദിയടുക്ക: ഒാടുന്ന ബസി​െൻറ വാതിൽതുറന്ന് തെറിച്ചുവീണ കോളജ് വിദ്യാർഥിനി അതേ ബസി​െൻറ പിൻചക്രത്തിനടിയിൽപ്പെട്ട് മരിച്ചു. ബദിയടുക്ക ചേടിക്കാന പട്ടികജാതി കോളനിയിലെ പരേതനായ തുക്രപ്പ-മീനാക്ഷി ദമ്പതികളുടെ മകൾ ഉഷാലത (20)യാണ് മരിച്ചത്. ബദിയടുക്ക കോ-ഓപറേറ്റിവ് കോളജ് പി.ജി വിദ്യാർഥിനിയാണ്. ബുധനാഴ്ച രാവിലെ 9.30ഒാടെ നെക്രാജെ പൊയ്യക്കണ്ടത്താണ് അപകടം. രാവിലെ കോളജിലേക്ക് പോകാൻ കാസർകോട്--പെർള റൂട്ടിലോടുന്ന സ്വകാര്യ ബസിൽ യാത്ര ചെയ്യുേമ്പാഴാണ് സംഭവം. സ്കൂൾ കുട്ടികളടക്കം നിറയെ യാത്രക്കാരുണ്ടായിരുന്ന ബസി​െൻറ മുൻഭാഗത്തെ ചവിട്ടുപടിയിൽ, നിന്ന് യാത്രചെയ്ത ഉഷാലത വാതിൽ അബദ്ധത്തിൽ തുറന്ന് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ മുന്നോട്ടുനീങ്ങിയ ബസി​െൻറ പിൻചക്രം വിദ്യാർഥിനിയുടെ ദേഹത്തുകൂടി കയറിയിറങ്ങി. യാത്രക്കാരും ഓടിക്കൂടിയ നാട്ടുകാരും ചേർന്ന് കാസർകോെട്ട ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടുത്ത മാർച്ചിൽ വിവാഹം നടത്താൻ നിശ്ചയിച്ചതായിരുന്നു. സഹോദരങ്ങൾ: ഉദയകുമാർ, പ്രവീൺകുമാർ, രാജേശ്വരി. വിദ്യാർഥിനിയുടെ മരണത്തിൽ ദു:ഖസൂചകമായി കോ-ഓപറേറ്റിവ് കോളജിന് ബുധനാഴ്ച അവധി നൽകി. ബസ് ൈഡ്രവർക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പടം... Ushalatha obit bdk ................................................................... സുബൈർ ബദിയഡുക്ക
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story