Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചാത്തമ്പള്ളിക്കാവ്​...

ചാത്തമ്പള്ളിക്കാവ്​ കളിയാട്ടത്തിനൊരുങ്ങി

text_fields
bookmark_border
കൊളച്ചേരി: ഒരു തെയ്യാട്ടക്കാലത്തിനുകൂടി തുടക്കംകുറിച്ച് . തുലാപ്പത്തി​െൻറ പുലരിയിൽ പുതിയ തെയ്യക്കാലത്തെ ആദ്യ തെയ്യങ്ങളിലൊന്നാണ് ഇവിടത്തെ വിഷകണ്ഠൻ തെയ്യം. ശൂദ്രന് അക്ഷരം നിഷിദ്ധമായിരുന്ന കാലത്ത് വിഷവൈദ്യം പഠിച്ച് കരുത്തുറപ്പിച്ച വിഷഹാരിയായിരുന്നു ചാത്തമ്പള്ളി കണ്ടൻ. ഒരു ദേശത്തി​െൻറ മുഴുവൻ അധികാരിയായിരുന്ന കരുമാരത്ത് തിരുമേനിയെന്ന വിഷഹാരി ത​െൻറ മുന്നിലെത്തിയ സർപ്പദംശമേറ്റയാളെ ചികിത്സിക്കാതെ തിരിച്ചയക്കുന്നു. അദ്ദേഹത്തെ മരണത്തിൽനിന്നു രക്ഷിക്കാൻ ചാത്തമ്പള്ളി കണ്ടന് സമർപ്പിക്കേണ്ടിവന്നത് സ്വന്തം ജീവൻ. കുലത്തൊഴിലായ കള്ളുചെത്തുന്നതിനിടെ മന്ത്രസിദ്ധിയിൽ രോഗിയുടെ വിഷമിറക്കവേ കണ്ടൻ തെങ്ങിൽനിന്ന് വീണ് മരിച്ചെന്നാണ് ഒരു െഎതിഹ്യം. കാല​െൻറ കൈയിൽനിന്ന് മന്ത്രസിദ്ധിയിൽ രോഗിയുടെ ജീവൻ തിരിച്ചുപിടിച്ച കണ്ടന് പകരം നൽകേണ്ടിവന്നത് സ്വന്തം ജീവൻ തന്നെയാണെന്നും വ്യാഖ്യാനമുണ്ട്. താൻ തിരിച്ചയച്ച രോഗിയെ ത​െൻറ അടിയാനും കീഴ്ജാതിക്കാരനുമായ കണ്ടൻ രക്ഷിച്ചത് തിരുമേനിക്ക് സഹിക്കാനായില്ലെന്നും അദ്ദേഹത്തി​െൻറ നിർദേശപ്രകാരം കിങ്കരന്മാർ കണ്ടനെ വധിച്ചുവെന്നുമാണ് ഇൗ െഎതിഹ്യം. തുടർന്ന് കരുമാരത്തില്ലത്ത് ദുർനിമിത്തങ്ങളും തിരുമേനിക്ക് ചിത്തഭ്രമവുമുണ്ടായി. പിന്നീട് കണ്ടൻ ദൈവക്കരുവായി മാറിയെന്നും ഇല്ലം വക ക്ഷേത്രം പണിത് വിഷകണ്ഠനെന്ന പേരിൽ കുടിയിരുത്തി ആണ്ടുതോറും കെട്ടിയാടിക്കണമെന്നും പ്രശ്നവിധിയുണ്ടായി. അങ്ങനെ ചാത്തമ്പള്ളിക്കാവുണ്ടായി. വിഷകണ്ഠനു പുറമെ ഇളം കോലം, ഗുളികൻ, എള്ളടത്ത് ഭഗവതി, വലിയ തമ്പുരാട്ടി എന്നീ തെയ്യങ്ങളും രണ്ടുനാളത്തെ കളിയാട്ടത്തിൽ ഇവിടെ കെട്ടിയാടുന്നു. 26, 27 തീയതികളിൽ നടക്കുന്ന കളിയാട്ടത്തിനുള്ള ഒരുക്കം പൂർത്തിയായി. ക്ഷേത്രപടിപ്പുര പുനർനിർമിച്ചതും ഇൗ വർഷത്തെ കളിയാട്ടത്തി​െൻറ പ്രത്യേകതയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story