Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:05 AM IST Updated On
date_range 26 Oct 2017 11:05 AM ISTയു.ജി.സി നെറ്റ്: സർക്കാറിന് ഹൈകോടതി നോട്ടീസ്
text_fieldsbookmark_border
യു.ജി.സി നെറ്റ്: സർക്കാറിന് ഹൈകോടതി നോട്ടീസ് ന്യൂഡൽഹി: ജൂനിയർ റിസർച് െഫലോഷിപ് (ജെ.ആർ.എഫ്), അസിസ്റ്റൻറ് പ്രഫസർ യോഗ്യതക്ക് യൂനിവേഴ്സിറ്റി ഗ്രാൻറ് കമീഷൻ (യു.ജി.സി) രണ്ടു തവണയായി നടത്തിയിരുന്ന യോഗ്യതപരീക്ഷ (നെറ്റ്) ഒറ്റത്തവണയാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിന് ഡൽഹി ഹൈകോടതിയുടെ നോട്ടീസ്. എല്ലാ വർഷവും ജൂൺ, ഡിസംബർ മാസങ്ങളിൽ രണ്ടു തവണയായി നടത്തിയിരുന്ന നെറ്റ് പരീക്ഷ ഇൗ വർഷം മുതൽ ഒറ്റത്തവണയാക്കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്.െഎ.ഒ നൽകിയ ഹരജിയിലാണ് നോട്ടീസ്. ഒഴിഞ്ഞുകിടക്കുന്ന ആയിരക്കണക്കിന് കോളജ് അധ്യാപക ഒഴിവുകൾ എത്രയും വേഗം നികത്തുമെന്ന് കഴിഞ്ഞ പാർലെമൻറിൽ കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കർ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു തവണ നടത്തിയിരുന്ന േയാഗ്യതപരീക്ഷ ഒരു തവണയാക്കുന്നതോടെ നിരവധി േപർക്ക് അവസരം നഷ്ടപ്പെടുമെന്നും എസ്.െഎ.ഒ ദേശീയ സെക്രട്ടറി തൗസിഫ് അഹ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story