Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഗ്രികള്‍ച്ചര്‍...

അഗ്രികള്‍ച്ചര്‍ വെല്‍ഫെയര്‍ സൊസൈറ്റി ഉദ്ഘാടനം

text_fields
bookmark_border
മട്ടന്നൂര്‍: കേരളത്തി​െൻറ ഇന്നത്തെ വളര്‍ച്ചക്ക് വലിയ സംഭാവന നല്‍കിയ പ്രസ്ഥാനമാണ് സഹകരണമേഖലയെന്ന് ഇ.പി. ജയരാജന്‍ എം.എല്‍.എ. മാലൂര്‍ അഗ്രികള്‍ച്ചര്‍ വെല്‍ഫെയര്‍ കോ-ഓപ് സെസൈറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടി​െൻറ അഭിവൃദ്ധി ലക്ഷ്യമിട്ടാണ് സഹകരണസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കാര്‍ഷികോല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചയില്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാനുള്ള പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സഹകരണസ്ഥാപനങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് പി. അശോകന്‍ അധ്യക്ഷത വഹിച്ചു. ഖാദിബോര്‍ഡ് മെംബര്‍ കെ. ധനഞ്ജയന്‍ ഷെയർ സര്‍ട്ടിഫിക്കറ്റ് വിതരണവും യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ രമേശന്‍ നിക്ഷേപം സ്വീകരിക്കലും സുമതി കാര്യാടന്‍ ഗ്രൂപ് നിക്ഷേപം സ്വീകരിക്കലും ഉദ്ഘാടനം ചെയ്തു. ലോഗോ രൂപകല്‍പന ചെയ്ത ആര്‍ട്ടിസ്റ്റ് ജിമ്മിക്ക് എം.എല്‍.എ ഉപഹാരം നല്‍കി. വി.കെ. സനോജ്, എം. ചന്തുക്കുട്ടി, എന്‍.ആര്‍. സക്കീന, വേലാണ്ടി കുഞ്ഞിക്കണ്ണന്‍, എ. ജയരാജന്‍, മുണ്ടാണി പുരുഷോത്തമന്‍, പുത്തലത്ത് അനില്‍, ഷബിന, കോട്ടായി ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു. സംഘം പ്രസിഡൻറ് എന്‍. പ്രേമരാജന്‍ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story