Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:05 AM IST Updated On
date_range 26 Oct 2017 11:05 AM ISTആറളം ഫാമിൽ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ശ്രമം വിഫലം; കുങ്കിയാനകളെ എത്തിച്ച് തുരത്താൻ നടപടി തുടങ്ങി
text_fieldsbookmark_border
കേളകം: ആറളം ഫാമിലും ആറളം ആദിവാസി പുനരധിവാസമേഖലയിലും ആഴ്ചകളായി ഭീതിവിതച്ച അഞ്ചംഗ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് മടക്കാനുള്ള വനപാലകരുടെ ശ്രമം വിഫലമായി. ആറളം ഫാമിെൻറ വിവിധ ബ്ലോക്കുകളിൽ ഭീതിവിതച്ച് കാട്ടാനശല്യം തുടരുകയാണ്. ആറളം വൈൽഡ് ലൈഫ് അസിസ്റ്റൻറ് വർഡൻ വി. മധുസൂദനെൻറ നേതൃത്വത്തിൽ വനംവകുപ്പ് സംഘം നിരന്തരം ശ്രമം തുടരുന്നുണ്ടെങ്കിലും വനാതിർത്തിയിലെത്തിയശേഷം കാട്ടാനക്കൂട്ടം ഫാമിലേക്കുതന്നെ മടങ്ങുന്നതാണ് പ്രതിസന്ധിക്ക് കാരണം. ആറളം വനത്തിൽ തളച്ച ചുള്ളിക്കൊമ്പനെ മുത്തങ്ങയിലേക്ക് കൊണ്ടുപോകാനെത്തിയ കുങ്കിയാനകളെ ഉപയോഗിച്ച് അടുത്തദിവസം വിപുലമായ സന്നാഹത്തോടെ ആറളം ഫാമിലും പുനരധിവാസമേഖലയിലും വട്ടമിടുന്ന കാട്ടാനക്കൂട്ടത്തെ തുരത്തുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. മാസങ്ങളായി ആറളം ഫാമിൽ വട്ടമിടുന്ന കാട്ടാനകൾ കനത്ത കൃഷിനാശമാണ് വരുത്തിയത്. ഇതിനിടെ കാട്ടാനകൾ തകർത്ത വളയഞ്ചാലിലെ ആനമതിൽ പുനർനിർമാണം ആരംഭിച്ചു. മൂന്നിടങ്ങളിലാണ് ആനമതിൽ തകർക്കപ്പെട്ടത്. വനംവകുപ്പാണ് തകർന്ന ആനമതിൽ പുനർനിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story